നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്വവർഗ ലൈംഗികതയെ മാർപാപ്പ ന്യായീകരിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധം; കെ.സി.ബി.സി

    സ്വവർഗ ലൈംഗികതയെ മാർപാപ്പ ന്യായീകരിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധം; കെ.സി.ബി.സി

    'സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാൽ, സിവിൽ ബന്ധമായി ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്'

    KCBC

    KCBC

    • Share this:

      കൊച്ചി: ഫ്രാൻസിസ് മാർപാപ്പ സ്വവർഗ ലൈംഗികതയെ ന്യായീകരിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി). സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്കു കുടുംബത്തിനു തുല്യമായ നിയമ പരിരക്ഷ നൽകണമെന്നു മാർപാപ്പ പറഞ്ഞിട്ടില്ല. കുടുംബജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മാധ്യമ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി പ്രസ്താവയിൽ വ്യക്തമാക്കി.


      Also Read 'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി




      എൽജിബിടി സമൂഹത്തിലുള്ളവർ ദൈവമക്കളാണെന്നും പരിഗണനയും സ്നേഹവും അർഹിക്കുന്നുണ്ടെന്നും മാർപാപ്പ മുൻപും പറഞ്ഞിട്ടുണ്ട്. വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച പ്രബോധന രേഖയിലും സമാനമായ നിലപാടാണ്. എന്നാൽ സ്വവർഗ ലൈംഗികതയെ ഒരു ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് മാർപാപ്പ  ന്യായീകരിച്ചുവെന്നാണു പ്രചാരണം. വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസ പ്രബോധനങ്ങൾ കത്തോലിക്ക സഭ ഡോക്യുമെന്ററിയിലൂടെയല്ല നടത്തുകയെന്നും പ്രസ്താവനയിൽ പറയുന്നു.

      Also Read 'രുചികരമായ ഭക്ഷണവും ലൈംഗികതയും പാപമല്ല; രണ്ടും ദൈവികമായ സന്തോഷങ്ങൾ': ഫ്രാൻസിസ് മാർപാപ്പ

      സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാൽ, സിവിൽ ബന്ധമായി ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. സ്വവർഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ചു മനസ്സിലാക്കണമെന്നാണു സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.
      Published by:Aneesh Anirudhan
      First published:
      )}