തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുമെന്നും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച തോമസ് ഐസക്കിന് 35 പേരുള്ള പ്രാംസിഗകരുടെ പട്ടികയില്‍ 31-ാം സ്ഥാനം മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്ത വന്നിരുന്നു ഇതിന് പിന്നാലെയാണ് തോമസ് ഐസക് പ്രതികരിച്ചത്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില്‍ അവിടെ സംസാരിച്ച മുഴുവന്‍പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില്‍ സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില്‍ നടന്നു. ഇന്ന് 25-ാം വാര്‍ഷികവും അങ്ങനെ തന്നെ.
അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ ഞാന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യും. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കൂടുങ്ങരുതെന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.