നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 വാർത്ത ഫലം കണ്ടു; ചാലിയാർ കല്ലുണ്ട ബദൽ സ്കൂളിൽ വൈദ്യുതി ലഭിച്ചു

  ന്യൂസ് 18 വാർത്ത ഫലം കണ്ടു; ചാലിയാർ കല്ലുണ്ട ബദൽ സ്കൂളിൽ വൈദ്യുതി ലഭിച്ചു

  മൊബൈൽ റേഞ്ച് കുറഞ്ഞ കല്ലുണ്ട മേഖലയിൽ ബദൽ സ്കൂളിലെ ടിവി ആയിരുന്നു കുട്ടികൾക്ക് പഠനത്തിന് ആശ്രയം.

  News18 Impact

  News18 Impact

  • Share this:
  മലപ്പുറം: ഏറനാട് ചാലിയാർ പഞ്ചായത്തിലെ കല്ലുണ്ട ട്രൈബൽ ബദൽ സ്കൂൾ അടക്കം നിലമ്പൂർ, ചാലിയാർ താലൂക്കുകളിലെ എട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ. കല്ലുണ്ട ബദൽ സ്കൂളിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. ഇവിടെ വൈദ്യുതി ഇല്ലാത്തതുകൊണ്ട് വിദ്യാർഥികളുടെ പഠനം മുടങ്ങുന്നത് ന്യൂസ് 18 റിപ്പോർട് ചെയ്തിരുന്നു.

  മൊബൈൽ റേഞ്ച് കുറഞ്ഞ കല്ലുണ്ട മേഖലയിൽ ബദൽ സ്കൂളിലെ ടിവി ആയിരുന്നു കുട്ടികൾക്ക് പഠനത്തിന് ആശ്രയം. സ്കൂളിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് കൊണ്ട് പഠനം മുടങ്ങുന്ന  ന്യൂസ് 18 വാർത്ത ശ്രദ്ധിച്ച വൈദ്യുതി വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും പ്രശ്നത്തിൽ ഇടപെട്ടതോടെ ദിവസങ്ങൾക്കുള്ളിൽ പരിഹാരം ആയി. ചട്ടങ്ങളും നടപടിക്രമങ്ങളും ഇളവ് ചെയ്താണ് സ്കൂളുകൾക്ക് വൈദ്യുതി നൽകുന്നത്.

  "നിലമ്പൂർ, ചാലിയാർ മേഖലകളിൽ മൊബൈൽ റേഞ്ച് കുറഞ്ഞ നിരവധി മേഖലകൾ ഉണ്ട്. ആ പ്രദേശങ്ങളെ പ്രത്യേക ശ്രദ്ധ നൽകി പരിഗണിച്ച് ആണ് ഇപ്പൊൾ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത്. ഇവിടെ എല്ലാം ബദൽ സ്കൂളുകളിൽ വൈദ്യുതി അത്യാവശ്യം ആണ്. 8 സ്കൂളുകൾക്ക് ആണ് ഈ ഘട്ടത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്നത്. സാധാരണ ഗതിയിൽ മുൻകൂർ പണം നൽകേണ്ട നടപടികൾക്ക് ഇളവ് നൽകിയിട്ട് ഉണ്ട്. ഇതെല്ലാം ഒരു പ്രത്യേക പരിഗണന വെച്ചാണ് ചെയ്യുന്നത്. ചൊവ്വാഴ്ച ഉത്തരവ് നൽകി, ആ ദിവസം തന്നെ കെ.എസ്.ഇ.ബി കല്ലുണ്ട സ്കൂളിൽ കണക്ഷൻ നൽകി. അത്രയും പ്രധാനപെട്ട കാര്യം ആയാണ് ഇതിനെ കണക്കാക്കുന്നത്" കളക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് പറഞ്ഞു.
  You may also like:കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ചതായി ആരോപണം

  കല്ലുണ്ട ബദൽ സ്കൂളിലെ  വിദ്യാർഥികൾക്കും അധ്യാപികക്കും സന്തോഷം ഏറെ. " ഇത്ര വേഗം വൈദ്യുതി ലഭിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ന്യൂസ് 18 വാർത്ത ആണ് ഇതിന് സഹായിച്ചത്. ഇനി കുട്ടികൾക്ക് പഠിക്കാൻ കഴിയുമല്ലോ " ഷൈനി ടീച്ചർ പറഞ്ഞു.  കളക്ടർ കെ. ഗോപാലകൃഷ്ണൻ
  You may also like:കവളപ്പാറ ദുരന്തം: ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം പൂർത്തിയായില്ല; ദുരിതബാധിതർ ഇപ്പോഴും ക്യാമ്പിൽ

  സാധാരണ വൈദ്യുതി കണക്ഷൻ നൽകാൻ മുൻകൂർ പണം അടക്കേണ്ടത് ഉണ്ട്. അതുപോലെ പോസ്റ്റുകൾ സ്ഥാപിക്കാനും. സ്കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ രണ്ട് പോസ്റ്റുകൾ സ്ഥാപിക്കേണ്ടി വന്നു. കല്ലുണ്ടക്ക് പുറമെ മുണ്ടക്കടവ്, വാണിയമ്പുഴ, കോടീരി,പണപൊയിൽ, പുള്ളിപ്പാടം, മൈലാടി , കുളപ്പാടം എന്നിവിടങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലും വൈദ്യുതി ലഭ്യമാകും.

  എൽപി, യുപി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി ക്ലാസുകളിൽ ആയി 33 കുട്ടികൾ ആണ് കല്ലുണ്ട കോളനിയിൽ ഉള്ളത്. കഴിഞ്ഞ വർഷമാണ് സ്കൂൾ കെട്ടിടം നവീകരിച്ച് ടിവി അടക്കമുള്ള സംവിധാനങ്ങൾ എല്ലാം ഒരുക്കിയത് മാറിയ സാഹചര്യത്തിൽ സാങ്കേതികത്വം പറഞ്ഞ് ബുദ്ധിമുട്ടിക്കാതെ വൈദ്യുതി നൽകിയ കെ.എസ്.ഇ.ബിക്കും സർക്കാരിനും വാർത്ത നൽകിയ ന്യൂസ് 18 നും  നന്ദി പറയുകയാണ് ചാലിയാർ പഞ്ചായത്ത് അധികൃതരും.
  Published by:Naseeba TC
  First published:
  )}