നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS18 IMPACT: മന്ത്രിയുടെ പോസ്റ്റിൽ കമന്‍റിട്ടതിന് പിരിച്ചുവിട്ട സിപിഎം പ്രവർത്തകനെ തിരിച്ചെടുത്തു

  NEWS18 IMPACT: മന്ത്രിയുടെ പോസ്റ്റിൽ കമന്‍റിട്ടതിന് പിരിച്ചുവിട്ട സിപിഎം പ്രവർത്തകനെ തിരിച്ചെടുത്തു

  അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടപടി എടുക്കുന്നത് സർക്കാർ നയമല്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി...

  fb comment-cpm worker job

  fb comment-cpm worker job

  • Share this:
   കോഴിക്കോട്: മന്ത്രി ടി പി രാമകൃഷ്ണന്റെ എഫ് ബി പോസ്റ്റില്‍ കമന്റ് ചെയ്ത തൊഴിലാളിയെ പിരിച്ചു വിട്ട നടപടി പിൻവലിച്ചു. മിനിമം വേതനം ആവശ്യപ്പെട്ട തൊഴിലാളിയെ പിരിച്ചുവിട്ടെന്ന ന്യൂസ്‌ 18വാർത്തയെത്തുടർന്നാണ് നടപടി. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടപടി എടുക്കുന്നത് സർക്കാർ നയമല്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

   മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം . തൊഴിലാളിക്കെതിരായ നടപടി പിൻവലിച്ചെന്ന് NMDC ജനറൽ മാനേജർ എം കെ വിപിനയും പറഞ്ഞു.

   മിനിമം വേതനനിര്‍ണയത്തെക്കുറിച്ച് ഒക്ടോബര്‍ 22ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വടകര എന്‍എംഡിസി ഓയില്‍ മില്ലിലെ ജനറല്‍ വര്‍ക്കര്‍ എം നസീര്‍ ഒരു കമന്റിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 'NMDC വടകര ഓയില്‍ മില്ലിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കണം സഖാവേ...' എന്നായിരുന്നു നസീറിന്‍റെ കമന്‍റ്.

   പക്ഷേ കമന്‍റ് ചെയ്തതിന് പിന്നാലെ ഒക്ടോബര്‍ മാസത്തെ നസീറിന്‍റെ ശമ്പളത്തില്‍ നിന്ന് 4400 രൂപ സ്ഥാപനം പിടിച്ചുവെച്ചു. കാരണം ആരാഞ്ഞപ്പോള്‍ ഇതാണ് മിനിമം വേതനം എന്നായിരുന്നു മറുപടി. സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് അംഗവുമായ നസീര്‍ ഇക്കാര്യം ട്രേഡ് യൂണിയന്‍ ഭാരവാഹികളെ അറിയിച്ചു. യൂണിയന്‍ നേതൃത്വം ഇടപെട്ടു.

   പക്ഷേ നസീറിനെ തേടിയെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നതടക്കം ഏഴ് ആരോപണങ്ങള്‍ ഉന്നയിച്ച കാരണം കാണിക്കല്‍ നോട്ടീസ് ആണ്. യൂണിഫോം ധരിച്ചില്ല, മേലുദ്യോഗസ്ഥനെ ധിക്കരിച്ചു തുടങ്ങിയ ആരോപണങ്ങളും ജനറല്‍ മാനേജര്‍ അയച്ച നോട്ടീസിലുണ്ട്. നസീറിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് താല്‍കാലികമായി നീക്കി.
   First published: