നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • News18 Kerala സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്. വിനേഷ് കുമാറിന് വീണ്ടും പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം

    News18 Kerala സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്. വിനേഷ് കുമാറിന് വീണ്ടും പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം

    അമൃത് പദ്ധതിയില്‍ കണ്‍സൾട്ടന്‍സിയെന്ന പേരില്‍ പണം തട്ടിയ കടലാസ് സംഘത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം.

    വിനേഷ് കുമാർ

    വിനേഷ് കുമാർ

    • Share this:
      തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രേംനസീര്‍ സൗഹൃദ സമിതി ഏര്‍പ്പെടുത്തിയ മൂന്നാമത് പ്രേംനസീര്‍ മാധ്യമപുരസ്‌കാരം ന്യൂസ് 18 കേരളയിലെ കോഴിക്കോട് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എസ് വിനേഷ് കുമാറിന്. 2019ലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കാണ് പുരസ്‌കാരം. അമൃത് പദ്ധതിയില്‍ കണ്‍സൾട്ടന്‍സിയെന്ന പേരില്‍ പണം തട്ടിയ കടലാസ് സംഘത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം.

      അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനുള്ള 2018ലെ പ്രേംനസീര്‍ മാധ്യമപുരസ്‌കാരവും എസ് വിനേഷ് കുമാറിന് ലഭിച്ചിരുന്നു. പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ അനധികൃത വാട്ടർ തീം പാർക്കിലെ ഹെലിക്യാം ഓപ്പറേഷനായിരുന്നു അന്ന് പുരസ്കാരം ലഭിച്ചത്.‌

      Also Read- Viral Video| പരിക്കേറ്റ സ്ത്രീയെ ചുമലിൽ ചുമന്ന് കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ

      കവിയും മാധ്യമപ്രവര്‍ത്തകനുമായ മുരുകന്‍ കാട്ടാക്കട ചെയര്‍മാനായ ജൂറിയുടെതാണ് പുരസ്ക്കാര നിർണയം. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രവീണ്‍ ഇറവങ്കര, കലാമണ്ഡലം വിമലാമേനോന്‍, മാധ്യമപ്രവര്‍ത്തകനായ ഡോ. വാഴമൂട്ടം ചന്ദ്രബാബു തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 2021 ജനുവരി 15ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

      Also Read- കേവലം അഞ്ചു മാർഗ്ഗങ്ങൾ; ശരീരഭാരം കുറയ്ക്കാം, കഠിന മുറകളില്ലാതെ

      2017 മുതല്‍ ന്യൂസ് 18 കേരളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ് വിനേഷ് കുമാര്‍ മാധ്യമം, കേരള കൗമുദി, ദീപിക, ഇന്ത്യാവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി, പട്ടികജാതി-പട്ടികവര്‍ഗ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുമ്പ് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി സ്വദേശിയായ വിനേഷ് കോഴിക്കോട്ടാണിപ്പോള്‍ താമസം.
      Published by:Rajesh V
      First published:
      )}