നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പുതിയ വഴിയൊരുക്കി ന്യൂസ്18 കേരളത്തിന്റെ റൈസിങ് കേരള

    പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പുതിയ വഴിയൊരുക്കി ന്യൂസ്18 കേരളത്തിന്റെ റൈസിങ് കേരള

    • Last Updated :
    • Share this:
      തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിന് പുതിയ വഴിയൊരുക്കി ന്യൂസ് 18 കേരളത്തിന്റെ റൈസിങ് കേരള കോണ്‍ക്ലേവിന് തുടക്കമായി. പ്രളയാനന്തര കേരള സ്യഷ്ടിക്കായി വിദഗ്ധരുടെ വിപുലമായ ഒത്തുചേരലിനാണ് ന്യൂസ് 18 കേരളയുടെ റൈസിംഗ് കേരള സംഗമം വേദിയാകുന്നത്. വാസസ്ഥലം നഷ്ടമായവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നതെന്ന് റീ ബില്‍ഡ് കേരള മിഷന്‍ സിഇഒ ഡോ. വേണു ചടങ്ങില്‍ പറഞ്ഞു.

      അതേസമയം സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ പുനരധിവാസത്തെ പിന്നോട്ടടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വീഡിയോ സന്ദേശത്തിലാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ സംസാരിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും സര്‍ക്കാരിന് ജനപങ്കാളിത്തം ഉറപ്പുവരുത്താനായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

      പ്രളയാനന്തര പുനരധിവാസം പൂര്‍ണ്ണമായി പാളിയെന്ന് ചെന്നിത്തല
      സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ കൃത്യമായ കണക്കെടുപ്പില്‍, ശരിയായ ദിശയിലാണ് കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു പറഞ്ഞു. വിവിധ വിഷയങ്ങളെ അധികരിച്ച് വിശദമായ ചര്‍ച്ചയാണ് റൈസിങ്ങ് കേരള വേദിയില്‍ നടക്കുന്നത്. വിവിധ മേഖലയിലുള്ള വിദഗ്ധര്‍ ചര്‍ച്ചകളുടെ ഭാഗമാകുന്നു.




      കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, നവകേരള നിര്‍മ്മാണത്തിലെ സാദ്ധ്യതകള്‍, കേരളത്തിന്റെ ഒരുമ എന്നിങ്ങനെ മൂന്നു സെഷനുകളായാണ് ചര്‍ച്ചകള്‍. ഏഴു മണിക്ക് സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണു, സാങ്കേതിക വിദഗ്ധനും കെപിഎംജി ഡയറക്ടറുമായ അരുണ്‍പിള്ള, ടെക്നോ പാര്‍ക്ക് മുന്‍ സി ഇ ഓ വിജയ രാഘവന്‍, ബിനോയ് വിശ്വം എം പി, ജാക്ക് ഫ്രൂട്ട് സ്ഥാപകന്‍ ജയിസ് ജോസഫ്, സിഐഐ മുന്‍ ചെയര്‍മാന്‍ പി ഗണേഷ്, ,ഓ രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര താരം പദ്മപ്രിയ തുടങ്ങിയവരാണ് വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നത്.

      First published:
      )}