ഇന്ത്യൻ ടെലിവിഷൻ വാർത്താ മേഖലയിലെ ആധികാരിക പുരസ്‌കാരമായ ഇഎൻബിഎ ന്യൂസ് 18 കേരളത്തിന്. എക്‌സ്‌ചേഞ്ച് ഫോർ മീഡിയ ന്യൂസ് ബ്രോഡ് കാസ്റ്റിംഗിന്റെ മികച്ച വാർത്താധിഷ്ടിത പരിപാടിക്കുള്ള രജത പുരസ്കാരമാണ് ന്യൂസ് 18 കേരളത്തിന് ലഭിച്ചത്.
ന്യൂസ് 18 കേരളം സംപ്രേഷണം ചെയ്ത 'പ്രണാമം പ്രണബ്' എന്ന പരിപാടിക്കാണ് പുരസ്കാരം ലഭിച്ചത്. അന്തരിച്ച രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ജീവിതം അടയാളപ്പെടുത്തുന്നതാണ് 2020 ഓഗസ്റ്റ് 31ന് സംപ്രേഷണം ചെയ്ത പരിപാടി. ഡൽഹി കൊണാറ്റ് പ്‌ളേസിൽ ശനിയാഴ്ച രാത്രിയായിരുന്നു പുരസ്‌കാര ദാനം.
അവാർഡിന് അർഹമായ പരിപാടി -
നേരത്തെ മികച്ച അഭിപ്രായം പ്രേക്ഷകരിൽ നിന്ന് ഈ പരിപാടിക്ക് ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Award, Award winner, News18 kerala