നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 റൈസിംഗ് കേരള സംഗമം ഇന്ന് തിരുവനന്തപുരത്ത്

  ന്യൂസ് 18 റൈസിംഗ് കേരള സംഗമം ഇന്ന് തിരുവനന്തപുരത്ത്

  • Share this:
   തിരുവനന്തപുരം : നവകേരള സ്യഷ്ടിക്ക് ദിശാബോധം നൽകാൻ ന്യൂസ് 18 കേരളം സംഘടിപ്പിക്കുന്ന റൈസിംഗ് കേരള സംഗമം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥി ആകുന്ന ചടങ്ങ്, പ്രളയാനന്തര കേരള സ്യഷ്ടിക്കായി വിദഗ്ധരുടെ വിപുലമായ ഒത്തുചേരലിനാണ് വേദിയാകുന്നത്.

   ശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

   തിരുവനന്തപുരം താജ് വിവാന്തയിൽ ഉച്ച തിരിഞ്ഞു മൂന്നരയ്ക്ക് ആരംഭിക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി ഡോക്ടർ തോമസ് ഐസക്, ഡോക്ടർ ശശി തരൂർ എം.പി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.

   കേരളത്തിന്റെ പുനർനിർമ്മാണം, നവകേരള നിർമ്മാണത്തിലെ സാദ്ധ്യതകൾ, കേരളത്തിന്റെ ഒരുമ എന്നിങ്ങനെ മൂന്നു സെഷനുകളായാണ് ചർച്ചകൾ. ഏഴു മണിക്ക് സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു, സാങ്കേതിക വിദഗ്ധനും കെപിഎംജി ഡയറക്ടറുമായ അരുൺപിള്ള, ടെക്‌നോ പാർക്ക് മുൻ സി ഇ ഓ വിജയ രാഘവൻ, ബിനോയ് വിശ്വം എം പി, ജാക്ക് ഫ്രൂട്ട് സ്ഥാപകൻ ജയിസ് ജോസഫ്, സിഐഐ മുൻ ചെയർമാൻ പി ഗണേഷ്, ,ഓ രാജഗോപാൽ എംഎൽഎ, ചലച്ചിത്ര താരം പദ്മപ്രിയ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

   First published:
   )}