ന്യൂസ്18 സർവേ: എറണാകുളം യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് വോട്ടർമാർ

എംഎൽഎ ആയിരുന്ന ഹൈബി ഈഡന്റെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടോ എന്ന ചോദ്യത്തിന് 77. 8 ശതമാനം പേരും ഉണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: October 16, 2019, 7:45 PM IST
ന്യൂസ്18 സർവേ: എറണാകുളം യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് വോട്ടർമാർ
udf
  • Share this:
തിരുവനന്തപുരം: എറണാകുളം യുഡിഎഫിന്റെ കുത്തക മണ്ഡലമാണെന്ന് എറണാകുളത്തെ വോട്ടർമാർ. എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് ഭൂരിഭാഗം വോട്ടർമാരും നിലപാട് വ്യക്തമാക്കിയത്. എറണാകുളം യുഡിഎഫിന്റെ കുത്തക മണ്ഡലമാണോ എന്ന ചോദ്യത്തിന് സർവെയിൽ പങ്കെടുത്ത 55.4 ശതമാനം പേരും അതെ എന്നാണ് ഉത്തരം നൽകിയത്. 30.5 ശതമാനം പേർ അല്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 14.1 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.

also read:ന്യൂസ്18 സർവേ: മരട് ഫ്ലാറ്റുടമകളെ രാഷ്ട്രീയക്കാർ കൈവിട്ടെന്ന് എറണാകുളത്തെ വോട്ടർമാർ

കെ വി തോമസ് വീണ്ടും സ്ഥാനാർഥിയാകാൻ താൽപര്യപ്പെട്ടതിനോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് 58.3 ശതമാനം പേരും ഇല്ല എന്നാണ് വ്യക്തമാക്കിയത്. 22.3 ശതമാനം പേർ ഉണ്ട് എന്ന് രേഖപ്പെടുത്തിയപ്പോൾ 19.4 പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

എംഎൽഎ ആയിരുന്ന ഹൈബി ഈഡന്റെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടോ എന്ന ചോദ്യത്തിന് 77. 8 ശതമാനം പേരും ഉണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. 15.1 ശതമാനം പേരാണ് ഇല്ലെന്ന് വ്യക്തമാക്കിയത്. 7.1 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

സ്ഥാനാർഥികളുടെ വ്യക്തിത്വ മികവ് വോട്ടിൽ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് 68. 9 ശതമാനം പേരും അതെ എന്നാണ് വ്യക്തമാക്കിയത്. 21.8 ശതമാനം പേർ അല്ല എന്നും 9.3 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണ തന്ത്രം ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നും ഒരേ സ്വരത്തിലാണ് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. 36.3 ശതമാനം പേർ അല്ലെന്നും 32.4 ശതമാനം പേർ അതെയെന്നും വ്യക്തമാക്കി. 31.3 ശതമാനം പേർ അഭിപ്രായം ഇല്ലെന്ന് രേഖപ്പെടുത്തി.

First published: October 16, 2019, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading