തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് എറണാകുളത്തെ വോട്ടർമാർ. എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് ഭൂരിഭാഗം വോട്ടർമാരും നിലപാട് വ്യക്തമാക്കിയത്. വിവാദങ്ങളും ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 64.8 ശതമാനം പേരും ഉണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. 19.9 ശതമാനം പേർ ഇല്ലെന്ന് വ്യക്തമാക്കി. 15.3 ശതമാനം പേർ അഭിപ്രായം ഇല്ലെന്ന് രേഖപ്പെടുത്തി.
സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമോ എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നും സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 42 ശതമാനം പേർ അതെയെന്നും 47.4 ശതമാനം പേർ അല്ല എന്നും വ്യക്തമാക്കി. 10.6 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
also read;
ന്യൂസ്18 സർവേ: എറണാകുളം യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് വോട്ടർമാർ
പ്രതിപക്ഷത്തിന്റെ പ്രവർത്തനം കാര്യക്ഷമമോ എന്ന ചോദ്യത്തിന് 57 ശതമാനം പേരും അല്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 26.5 ശതമാനം പേർ അതെ എന്നു രേഖപ്പെടുത്തിയപ്പോൾ 16.5 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
ആരായിരിക്കും നല്ല മുഖ്യമന്ത്രി എന്ന ചോദ്യത്തിന് 26 ശതമാനം പേരും ഉമ്മൻചാണ്ടി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 20.6 ശതമാനം പേരാണ് പിണറായി വിജയൻ എന്ന് അഭിപ്രായപ്പെട്ടത്. 5.4 ശതമാനം പേർ രമേശ് ചെന്നിത്തലയുടെ പേരും 1 ശതമാനം പേർ കോടിയേരി ബാലകൃഷ്ണന്റെ പേരും രേഖപ്പെടുത്തി. 47 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
അഴിമതി ഒരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് 68. 4 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 21.2 ശതമാനം പേർ അല്ലെന്നും 10.4 ശതമാനം പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന ചോദ്യത്തിന് ഗതാഗത- കുടിവെള്ള -മാലിന്യ പ്രശ്നങ്ങളാണ് എന്നാണ് 36.7 ശതമാനം പേരും വ്യക്തമാക്കിയത്. 24.9 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്ന് അഭിപ്രായപ്പെട്ടു.
10.6 ശതമാനം പേർ പാലാരിവട്ടം അഴിമതിയും 12.2 ശതമാനം പേർ ഹൈബി ഈഡന്റെ പ്രവർത്തനവും 14 ശതമാനം പേർ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരുമെന്നും അഭിപ്രായപ്പെട്ടു. 1.6 ശതമാനം പേരാണ് അഭിപ്രായമില്ലെന്ന് വ്യക്തമാക്കിയത്.
സാമ്പത്തിക മാന്ദ്യം ജീവിതത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് 84.1 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 10.8 ശതമാനം പേർ ഇല്ലെന്ന് വ്യക്തമാക്കിയപ്പോൾ 5.1 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
ദൈനംദിന ചെലവുകളിൽ നിങ്ങൾക്ക് കുറവ് വരുത്തേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് 74. 8 ശതമാനം പേരുടെയും അഭിപ്രായം. 20.3ശതമാനം പേർ ഇല്ലെന്നും
4.9 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.