ന്യൂസ്18 സർവേ: മരട് ഫ്ലാറ്റുടമകളെ രാഷ്ട്രീയക്കാർ കൈവിട്ടെന്ന് എറണാകുളത്തെ വോട്ടർമാർ

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ സർക്കാർ നിലപാട് ശരിയോ എന്ന ചോദ്യത്തിന് അതെ എന്നും അല്ല എന്നും ഒരേ സ്വരത്തിലാണ് സർവേയിൽ പങ്കെടുത്തവർ ഉത്തരം നൽകിയത്.

News18 Malayalam | news18-malayalam
Updated: October 16, 2019, 7:44 PM IST
ന്യൂസ്18 സർവേ: മരട് ഫ്ലാറ്റുടമകളെ രാഷ്ട്രീയക്കാർ കൈവിട്ടെന്ന് എറണാകുളത്തെ വോട്ടർമാർ
മരട് ഫ്ലാറ്റ്
  • Share this:
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുടമകളെ രാഷ്ട്രീയക്കാർ കൈവിട്ടെന്ന് എറണാകുളത്തെ ഭൂരിഭാഗം വോട്ടർമാർ. എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് ഭൂരിഭാഗം വോട്ടർമാരും നിലപാട് വ്യക്തമാക്കിയത്. മരട് ഫ്ലാറ്റ് ഉടമകളെ രാഷ്ട്രീയക്കാർ കൈവിട്ടോ എന്ന ചോദ്യത്തിന് സർവെയിൽ പങ്കെടുത്ത 50.4 ശതമാനം പേരും അതെ എന്നാണ് ഉത്തരം നൽകിയത്. 19.4 ശാതമാനം പേർ മാത്രമാണ് അല്ലെന്ന് വ്യക്തമാക്കിയത്. 30.2 ശതമാനം പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ സർക്കാർ നിലപാട് ശരിയോ എന്ന ചോദ്യത്തിന് അതെ എന്നും അല്ല എന്നും ഒരേ സ്വരത്തിലാണ് സർവേയിൽ പങ്കെടുത്തവർ ഉത്തരം നൽകിയത്. 39.2 ശതമാനം പേരും അതെ എന്നും 36.7 ശതമാനം പേരും അല്ല എന്നും വ്യക്തമാക്കി. 24.1 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

പാലാരിവട്ടം പാലം ക്രമക്കേട് വോട്ടിനെ സ്വാധീനിക്കുമെന്നാണ് എറണാകുളത്തെ വോട്ടർമാരുടെ അഭിപ്രായം. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേട് വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് സർവെയിൽ പങ്കെടുത്ത 55.5 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പാലം ക്രമക്കേട് സ്വാധീനിക്കില്ലെന്ന് 31.5 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 13 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

പാലം ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് മാത്രമാണോ പങ്കുള്ളത് എന്ന ചോദ്യത്തിന് 62 ശതമാനം പേരും പറഞ്ഞിരിക്കുന്നത് അല്ലെന്നാണ്. 22 ശതമാനം പേർ അതെയെന്നും 16 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

ക്രമക്കേടിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 50. 4 ശതമാനം പേരും അതെ എന്നാണ് ഉത്തരം നൽകിയത്. 12.9 ശതമാനം പേർ മാത്രമാണ് അല്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 36.7 ശതമാനം പേര്‍ ഈ ചോദ്യത്തിന് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

കൊച്ചി നഗരത്തിന്റെ വികസന കാര്യത്തിൽ തൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് 60.8 ശതമാനം പേരും ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 35.3 ശതമാനം പേർ ഉണ്ട് എന്ന് വ്യക്തമാക്കിയപ്പോൾ 3.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

First published: October 16, 2019, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading