രാഷ്ട്രീയ നേതാക്കളെത്തി; കനത്ത സുരക്ഷയിൽ മുത്തശ്ശനും മുത്തശ്ശിക്കും സമീപം ഉന്നാവ് പെൺകുട്ടിക്ക് അന്ത്യവിശ്രമം

പ്രദേശത്തെ നിരവധി ആളുകളും ഉദ്യോഗസ്ഥരും 23കാരിയായ പെൺകുട്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു

News18 Malayalam | news18
Updated: December 8, 2019, 8:04 PM IST
രാഷ്ട്രീയ നേതാക്കളെത്തി; കനത്ത സുരക്ഷയിൽ  മുത്തശ്ശനും മുത്തശ്ശിക്കും സമീപം ഉന്നാവ് പെൺകുട്ടിക്ക് അന്ത്യവിശ്രമം
പ്രദേശത്തെ നിരവധി ആളുകളും ഉദ്യോഗസ്ഥരും 23കാരിയായ പെൺകുട്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു
  • News18
  • Last Updated: December 8, 2019, 8:04 PM IST
  • Share this:
ഉന്നാവ്: മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും ശവകുടീരങ്ങൾക്ക് സമീപം ഉന്നാവ് പെൺകുട്ടിക്ക് അന്ത്യവിശ്രമം. കനത്ത സുരക്ഷയിൽ ആയിരുന്നു ശവസംസ്കാര ചടങ്ങുകൾ. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർ ജംഗ് ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ, കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രദേശത്തെ നിരവധി ആളുകളും ഉദ്യോഗസ്ഥരും 23കാരിയായ പെൺകുട്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സമാജ് വാദി പാർട്ടി നേതാക്കൾ, ഉത്തർ പ്രദേശ് കാബിനറ്റ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമൽ റാണി വരുൺ എന്നിവരും സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. ദുഃഖിതരായ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടായിരിക്കുമെന്ന് മൗര്യ പറഞ്ഞു.

പെൺകുട്ടികളെ സംരക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂവെന്ന മുദ്രാവാക്യം അർത്ഥവത്താണ്. ഈ ദുഃഖകരമായ സമയത്ത് പെൺകുട്ടിയുടെ കുടുംബത്തിന് ഒപ്പം ഞങ്ങൾ നിൽക്കുന്നു. പ്രതികൾക്ക് കഠിനശിക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്കയുണ്ടെന്ന് സമാജ് വാദി പാർട്ടി എം എൽ സി സുനിൽ സിങ് സജൻ പറഞ്ഞു. പെൺകുട്ടികൾ സുരക്ഷിതരാണെന്ന് തോന്നുന്നില്ലെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാർ ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രാദേശിക കോൺഗ്രസ് നേതാവും ഉന്നാവിലെ മുൻ എം പിയുമായ അനു ടണ്ഠൻ പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചു.

ലഖ് നൗ ഡിവിഷണൽ കമ്മിഷണർ മുകേഷ് മെഷ്റമിന്‍റെയും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മധ്യസ്ഥ ശ്രമത്തിന്‍റെ ഭാഗമായി പെൺകുട്ടിയുടെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ കുടുംബാംഗങ്ങൾ സമ്മതിക്കുകയായിരുന്നു. 'കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിക്ക് പ്രത്യേക സുരക്ഷ നൽകും. കാരണം, അവരാണ് ഈ കേസിലെ പ്രധാന സാക്ഷി. കുടുംബം നിശ്ചയിക്കുന്ന കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. ഇത് കൂടാതെ, സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായി ആയുധം കൈവശം വെയ്ക്കാനുള്ള ലൈസൻസ് കുടുംബത്തിലെ ഒരു അംഗത്തിന് നൽകും. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് ആയിരിക്കും ഇത് നൽകുക' - മെഷ്റം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി പ്രതികൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകാതെ കുടുംബം സംസ്കാര ചടങ്ങുകൾ നടത്തില്ലെന്ന് പെൺകുട്ടിയുടെ സഹോദരി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മധ്യസ്ഥ ചർച്ചകളിലൂടെ ഇവരെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
First published: December 8, 2019, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading