നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Live: നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ;ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്

  കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ എന്നായിരുന്നു കുറിപ്പ്.

 • News18
 • | May 15, 2019, 15:23 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  15:25 (IST)

  നെയ്യാറ്റിൻകര ആത്മഹത്യയിൽ ലേഖയുടെ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ.ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, സഹോദരി ശാന്ത,ഭർത്താവ് കാശി എന്നിവരാണ് അറസ്റ്റിലായത്.ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്

  14:5 (IST)

  വീട്ടിൽ  മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു ചന്ദ്രൻ സമ്മതിച്ചു

  14:4 (IST)

  ലേഖയുടെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ  പൂർണമായും തള്ളാതെ ചന്ദ്രൻ

  11:51 (IST)

  ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ഇവരുടെ സഹോദരി ശാന്ത, ഭർത്താവ് കാശി എന്നിവരുടെ  പേരുകൾ കത്തില്‍ ആവർത്തിക്കുന്നുണ്ട്. ഭിത്തിയിലെഴുതിയ കുറിപ്പിലും ഇവരുടെ പേരുകൾ തന്നെയാണുള്ളത്

  11:49 (IST)

  ആത്മഹത്യാ കുറിപ്പിൽ അമ്മയും മകളും ഒപ്പിട്ടിട്ടുണ്ട്. കത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

  11:49 (IST)

  ആത്മഹത്യാ കുറിപ്പ് തന്നെയാണ് ഇതിന് തെളിവായി നിൽക്കുന്നത്. 

  11:44 (IST)

  ആത്മഹത്യയുടെ കാരണം ഗാർഹിക പീ‍ഡനം തന്നെയെന്ന് സ്ഥിതീകരിച്ച് പൊലീസ്

  11:21 (IST)

  ലേഖയുടെ ആത്മഹത്യാ കുറിപ്പ്


  11:19 (IST)


  എനിക്കോ മകൾക്കോ ആഹാരം കഴിക്കാൻ പോലും അവകാശമില്ല.

  തിരുവനന്തപുരം: നെയ്യാറ്റിൻകര ആത്മഹത്യയിൽ മരിച്ച ലേഖയുടെ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ.ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, സഹോദരി ശാന്ത,ഭർത്താവ് കാശി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്

  കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ എന്നായിരുന്നു ലേഖയുടെ കുറിപ്പ്. ഭർതൃമാതാവിൽ നിന്നടക്കം കാലങ്ങളായി നേരിടേണ്ടി വന്ന പീഡനങ്ങളുടെ വിശദാംശങ്ങളായിരുന്നു മൂന്ന് പേജുളള കത്തിൽ. ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ഇവരുടെ സഹോദരി ശാന്ത, ഭർത്താവ് കാശി എന്നിവരുടെ പേരുകൾ കത്തിൽ രണ്ട് തവണ പരാമർശിക്കുന്നുണ്ട്. ഇതിന് പുറമെ ചുമരിലെഴുതിയിരുന്ന സന്ദേശത്തിലും ഇവരുടെ പേരുകളാണുണ്ടായിരുന്നത്.

  കത്തിന്റെ അടിസ്ഥാനത്തിൽ ലേഖയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും ഉൾപ്പെടെയുള്ള ബന്ധുക്കളെ പൊലീസ്  നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
  )}