നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • DySP ഒളിവില്‍ കഴിഞ്ഞത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും; മടങ്ങിയെത്തിയത് കീഴടങ്ങാന്‍

  DySP ഒളിവില്‍ കഴിഞ്ഞത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും; മടങ്ങിയെത്തിയത് കീഴടങ്ങാന്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയിലും തമിഴ്‌നാട്ടിലും. ഡിവൈ.എസ്.പിയ്‌ക്കൊപ്പം ഒളിവില്‍ പോയവരാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

   ഹരികുമാറിന്റെ സുഹൃത്ത് ബിനു, തൃപ്പരപ്പ് മുതല്‍ ഇരുവരുടെ ഡ്രൈവറായിരുന്ന രമേശ് എന്നിവരുടേതാണ് മൊഴികള്‍. ഇരുവരും ഹരികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

   ഒളിവില്‍ പോയതു മുതല്‍ ഹരികുമാറും ഒപ്പമുണ്ടായിരുന്നവരും 24 കേന്ദ്രങ്ങളിലധികം മാറി തങ്ങി. മൂകാംബിക, ധര്‍മസ്ഥല്‍, മൈസൂര്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളിലൂടെയായിരുന്നു യാത്രകള്‍. പോയത് അധികവും ആരാധനാലയങ്ങള്‍ വഴിയാണ്. മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഹരികുമാറെന്ന് കീഴടങ്ങിയവര്‍ മൊഴി നല്‍കി.

   യാത്രയിലുടനീളം ഡിവൈ.എസ്.പി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങാനായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്തെന്ന് അറിയില്ലെന്ന് സുഹൃത്തായ ബിനു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.

   സംഭവശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഹരികുമാറും ബിനുവും തൃപ്പരപ്പ് മുതല്‍ സഞ്ചരിച്ചത് രമേശിന്റെ കാറിലായിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഹോംസ്‌റ്റേ മാനേജര്‍ സതീഷിന്റെ സഹായിയാണ് ഡൈവര്‍ രമേശ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ഹരികുമാറിന്റെ മൃതദേഹം ഉച്ചയോടെ കല്ലമ്പലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

   First published:
   )}