തിരുവനന്തപുരം: കുളിക്കാന്‍ ഒരു സോപ്പ് വാങ്ങിത്തരുമോ എന്നു ചോദിച്ച യാചകനെ കുളിപ്പിച്ച് വൃത്തിയാക്കി പൊലീസ് ഉദ്യോഗസ്ഥന്. തിങ്കളാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകനായ വയോധികനെ കുളിപ്പിച്ച് വൃത്തിയാക്കിയത്.
ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് പതുക്കെ നടന്നു വന്ന വയോധികന് ഷൈജുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് 'റോഡ് മുറിച്ചു കടക്കണോ' എന്നു ചോദിച്ചു. എന്നാല്‍ 'കുളിക്കാന്‍ ഒരു സോപ്പ് വാങ്ങിത്തരാമോ' എന്നായിരുന്നു മറുപടി. ഇതിനായി കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ ഷൈജുവിന് നേരെ നീട്ടി.
ഇതോടെയാണ് വയോധികന് കുളിക്കന്നതിനായി സമീപത്തെ ഇടവഴിയില്‍ നിന്ന് സൗകര്യം ഒരുക്കി. 80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പില്‍ വെള്ളം കോരി കുളിക്കാനുള്ള ആരോഗ്യമില്ലെന്ന് മനസ്സിലാക്കിയ ഷൈജു മറ്റൊന്നും ആലോചിക്കാതെ സോപ്പു തേപ്പിച്ചു കുളിപ്പിച്ചു.
കണ്ടു നിന്ന ചിലര്‍ വാങ്ങിക്കൊടുത്ത തോര്‍ത്തു മുണ്ട് ഉപയോഗിച്ചു തോര്‍ത്തി. ശരീരവും തുടച്ചു വൃത്തിയാക്കി. കൂടാതെ പുതിയ വസ്ത്രവു പണവും നല്‍കിയാണ് വയോധികനെ യാത്രയാക്കിയത്. പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുന്ന അദ്ദേഹം കട വരാന്തയിലും മറ്റുമാണ് ഉറങ്ങുന്നത്. ഷൈജു വയോധികനെ കുളിപ്പിക്കുന്ന ആരോ പകര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.