നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നെയ്യാറ്റിൻകര ആത്മഹത്യ: ഇടനിലക്കാർക്കും റിയൽ എസ്റ്റേറ്റ് ലോബിക്കും പങ്ക്

  നെയ്യാറ്റിൻകര ആത്മഹത്യ: ഇടനിലക്കാർക്കും റിയൽ എസ്റ്റേറ്റ് ലോബിക്കും പങ്ക്

  കച്ചവടം പറഞ്ഞുറപ്പിച്ച ബ്രോക്കറും സംഘവും  ഇന്നലെ വീടിന്റെ അടുത്തുവരെയെത്തിയെങ്കിലും പണം നൽകാതെ കബളിപ്പിച്ചു. ഇതോടെയാണ് ലേഖയും മകളും തീകൊളുത്തിയത്.

  ലേഖയും മകൾ വൈഷ്ണവിയും

  ലേഖയും മകൾ വൈഷ്ണവിയും

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ദാരുണ ആത്മഹത്യയിൽ റിയൽ എസ്റ്റേറ്റ് ലോബിയ്ക്കും ഇടനിലക്കാർക്കും പങ്ക്. വീടും സ്ഥലവും വാങ്ങാമെന്ന് സമ്മതിച്ച് വിലയുറപ്പിച്ചയാളും ഇടനിലക്കാരനും അവസാന നിമിഷം കബളിപ്പിച്ചതോടെയാണ് ലേഖയും വൈഷ്ണവിയും സ്വയം എരിഞ്ഞടങ്ങിയത്.

   48 ലക്ഷം രൂപ വിലവരുന്ന വസ്തുവും വീടും കുടുംബത്തിന്റെ ദയനീയ അവസ്ഥ മുതലെടുത്ത് ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പത്തര സെന്റും വീടും അടങ്ങുന്ന സ്ഥലത്തിന്റെ വില ഇടനിലക്കാരൻ ഓരോ തവണയും തോന്നുംപടി താഴ്ത്തി. ജപ്തി ഭീഷണിയിലുള്ളവരുടെ വസ്തു വകകൾ ചുളു വിലയ്ക്ക് തട്ടുന്ന റിയൽ എസ്റ്റേറ്റ് ലോബി ഇടനിലക്കാരന് പിന്നിൽ ഉണ്ടായിരുന്നതായും സംശയം ഉയർന്നിട്ടുണ്ട്.

   Also Read-പതിനാലാം തീയതി കടം തീർക്കാമെന്ന് ഒപ്പിട്ടു നൽകി: അമ്മയും മകളും മരണം തെരഞ്ഞെടുത്തത് അതേ ദിവസം

   ഒടുവിൽ 24 ലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. ബാങ്കിന്റെ സമ്മർദം കാരണം ജീവിതം വഴിമുട്ടിയ ചന്ദ്രനും കുടുംബവും കിട്ടുന്ന വിലയ്ക്ക് വീട് വിൽക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. എന്നിട്ടും കച്ചവടം പറഞ്ഞുറപ്പിച്ച ബ്രോക്കറും സംഘവും  ഇന്നലെ വീടിന്റെ അടുത്തുവരെയെത്തിയെങ്കിലും പണം നൽകാതെ കബളിപ്പിച്ചു. ഇതോടെയാണ് ലേഖയും മകളും തീകൊളുത്തിയത്.

   കുടുംബത്തിന്റെ ദൈന്യത മുതലെടുത്ത് വീണ്ടും വില താഴ്ത്താനാണ് ഇടനിലക്കാരൻ ഒളിച്ചുകളിച്ചത്. കച്ചവടം ഉറപ്പിച്ചെന്നും പണം നൽകാമെന്നും ഈ ഇടനിലക്കാരൻ തന്നെ ബാങ്ക് മാനേജർക്ക് ഉറപ്പു നൽകിയിരുന്നു. അയൽക്കാർ ആരും കുടുംബത്തെ സഹായിക്കാവുന്ന സാമ്പത്തികനിലയിൽ ഉള്ളവരായിരുന്നുമില്ല. കേരളത്തെ നടുക്കിയ ആത്മാഹുതിയിൽ ബാങ്കിനൊപ്പം റിയൽ എസ്റ്റേറ്റ് ലോബിയ്ക്കും അനധികൃത ഇടനിലക്കാർക്കുമുള്ള പങ്കു കൂടിയാണ് ഇതോടെ വെളിപ്പെടുന്നത്.

   First published:
   )}