തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ ചവിട്ടിയതായി പരാതി. അണുവിമുക്താമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇന്ന് രാവിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വച്ചായിരുന്നു സംഭവം.
Also Read- തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ നിലയില്‍; സുഹൃത്ത് വാഹനമിടിച്ചു മരിച്ചതിൽ മനംനൊന്തെന്ന് സൂചന
സര്‍ജറിക്ക് തയ്യാറായി നില്‍ക്കുന്നതിനിടെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പ്രമോദാണ് നഴ്‌സിങ് അസിസ്റ്റന്റിനെ മൂന്ന് തവണ കാലുകൊണ്ട് ചവിട്ടിയതായാണ് പരാതി. ഒരു തവണ അബദ്ധവശാല്‍ തട്ടി മാറ്റിയാല്‍ ക്ഷമിക്കാമായിരുന്നു. തുടരെ തുടരെ അക്രമിക്കുന്ന രീതി ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതായി എന്‍ജിഒ ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ സൂപ്രണ്ടിന് എന്‍ജിഒ യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് എന്‍ജിഒ യൂണിയന്റെ ആവശ്യം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുരുഷ ഡോക്ടർ വനിത ജീവനക്കാരിയെ ചവിട്ടി. നെഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരിയെയാണ് ചവിട്ടിയത്. ശസ്ത്രക്രിയ വാർഡിൽ മാനദണ്ഡം പാലിക്കാത്തതാണ് പ്രകോപനത്തിന് കാരണം. നഴ്സിംഗ് ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.