നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐഎസ് കേസില്‍ പ്രതിചേര്‍ത്ത ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  ഐഎസ് കേസില്‍ പ്രതിചേര്‍ത്ത ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്‍ഐഎ കസ്റ്റഡയില്‍ എടുക്കുന്നത്.

  representative image

  representative image

  • News18
  • Last Updated :
  • Share this:
   കൊച്ചി: ഐഎസ് കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് ഫൈസല്‍ അറസ്റ്റിലാകുന്നത്. ഖത്തറില്‍ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്‍ഐഎ കസ്റ്റഡയില്‍ എടുക്കുന്നത്.

   കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെപോലെ ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ ഫൈസല്‍ ഉള്‍പ്പടെ മൂന്നുപേരയൊണ് എന്‍ഐഎ പ്രതി ചേര്‍ത്തത്.

   Also Read: ഐഎസ് ബന്ധമാരോപിക്കുന്ന റിയാസ് കൊടുങ്ങല്ലൂരിലും എത്തിയതായി വെളിപ്പെടുത്തൽ

   നേരത്തെ ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരില്‍ താമസിച്ചിരുന്നതായി വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് 15 മുതല്‍ 21 വരെ കൊടുങ്ങല്ലൂരിലെ പെയിന്റ് കടയില്‍ റിയാസ് ജോലി ചെയ്തിരുന്നുവെന്ന് കടയുടമയാണ് വെളിപ്പെടുത്തിയത്.

   പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഇയാളെ പിരിച്ചുവിട്ടുവെന്നാണ് കടയുടമയുടെ മൊഴി. പിന്നീട് അത്തര്‍ വില്‍പനക്കാരനായും റിയാസ് കൊടുങ്ങല്ലൂരില്‍ തങ്ങിയിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ റിയാസ് അബൂബക്കര്‍ സംഘടനയുടെ കേരളത്തിലെ ചാവേറാണെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

   First published:
   )}