NIA റെയ്ഡിനിടെ ആയുധം കണ്ടെത്തിയ സംഭവം; 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ PFI പ്രവര്ത്തകന് അറസ്റ്റില്‍കൊച്ചി: എറണാകുളത്ത് എൻഐഎ റെയ്ഡിൽ ആയുധം കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുപത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റിലേക്ക് എന്‍ഐഎ കടന്നത്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാല പ്രവർത്തകനാണ് മുബാറക്കെന്നാണ് സൂചന.
എല്‍എല്‍ബി ബിരുദധാരിയായ മുഹമ്മദ് മുബാറക്ക് ഹൈക്കോടതിയിലാണ് പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകളും ഇയാള്‍ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടിൽ മുബാറകിന്റെ നേതൃത്വത്തില്‍ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇയാള്‍ ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 4 മണിക്കാണ് പത്തംഗ എൻഐഎ സംഘം മുബാറക്കിന്റെ വീട്ടിലെത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിന് ശേഷം വീട് വിശദമായി പരിശോധിച്ചു. മുബാറക്കിന്റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടു. തുടർന്ന് മുബാറക്കിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു. അതേസമയം, വീട്ടിൽനിന്ന് പണവും മാരകായുധങ്ങളും കണ്ടെടുത്തെന്ന പ്രചാരണം വീട്ടുകാർ നിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.