നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സരിത്തിന് ജയിലില്‍ മതിയായ സംരക്ഷണം നല്‍കണം; ജയില്‍ അധികൃതര്‍ക്ക് എന്‍.ഐ.എ കോടതി നിര്‍ദ്ദേശം

  സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സരിത്തിന് ജയിലില്‍ മതിയായ സംരക്ഷണം നല്‍കണം; ജയില്‍ അധികൃതര്‍ക്ക് എന്‍.ഐ.എ കോടതി നിര്‍ദ്ദേശം

  അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് എന്‍.ഐ.എ കോടതി സ്വര്‍ണ്ണക്കടത്തുകേസ് പ്രതിയുടെ പരാതി കേട്ടത്.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി:സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സരിത്തിന് ജയിലില്‍ മതിയായ സംരക്ഷണം നല്‍കണമെന്ന് ജയില്‍ അധികൃതര്‍ക്ക് എന്‍.ഐ.എ കോടതി നിര്‍ദ്ദേശം.മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാവരുതെന്ന് കോടതി ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ക്കെതിരായ സരിത്തിന്റെ പരാതിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.ചേമ്പറില്‍ വിളിച്ചുവരുത്തി പ്രതിയുടെ മൊഴി ജഡ്ജി രേഖപ്പെടുത്തി.അതിനിടെ ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് സരിത്തിന്റെ അമ്മ കോടതിയില്‍ പരാതി നല്‍കി. സരിത്തിനെതിരെ ജയില്‍ അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

  അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് എന്‍.ഐ.എ കോടതി സ്വര്‍ണ്ണക്കടത്തുകേസ് പ്രതിയുടെ പരാതി കേട്ടത്. അഭിഭാഷകരെ ഒഴിവാക്കി ജഡ്ജിയുടെ ചേമ്പറില്‍ നടന്ന മൊഴിയെടുക്കല്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. പൂജപ്പുര ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു പേര്‍ക്കെതിരാണ് സരിത്തിന്റെ മൊഴിയെന്നാണ് സൂചന. രാത്രിയില്‍ ഉറങ്ങാന്‍ അനുവദിയ്ക്കുന്നില്ല. ഉറക്കത്തില്‍ നിരന്തരം വിളിച്ചുണര്‍ത്തുകയാണെന്നും സരിത്ത് കോടതിയെ അറിയിച്ചു. സരിത്തിന്റെ പരാതിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ജയില്‍ അധികൃതര്‍ വിശദീകരണം നല്‍കണം. പ്രതിയ്ക്ക് ജയിലില്‍ ശാരീരികവും മാനസികവുമായ പീഡനം ഉണ്ടാവരുതെന്ന് ജയില്‍ ഡി.ജി.പിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. തനിയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടെന്നും മുഴുവന്‍ കാര്യങ്ങളും കോടതിയെ അറിയച്ചതായും കോടതിയില്‍ ഹാജരാക്കി മടങ്ങവെ സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

  Also Read-'തെറ്റ് ചെയ്തവരെ നേരത്തേ എന്തുകൊണ്ട് പുറത്താക്കിയില്ല എന്നാണ് ചോദ്യം, പാര്‍ട്ടിക്ക് ത്രികാലജ്ഞാനം ഇല്ല എന്നാണ് മറുപടി'; പി ജയരാജന്‍

  ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതായി സരിത്ത് ഇന്നലെ കുടുംബത്തോട് വ്യക്തമാക്കിയിരുന്നു. റിമാന്‍ഡ് നീട്ടുന്നതിനായി കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കുന്നതിനിടെയാണ് സരിത്ത് പരാതി പറഞ്ഞത്. ഓണ്‍ലൈനായി എല്ലാ കാര്യങ്ങളും വ്യക്തമാക്കാനാവില്ലെന്ന് സരിത്ത് പറഞ്ഞതോടെ ഇന്ന് നേരിട്ട് പ്രതിയെ കോടതിയിലെത്തിയ്ക്കാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു.

  ജയിലില്‍ മകന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ ജയില്‍ മാറ്റണെമെന്നാവശ്യപ്പെട്ട് സരിത്തിന്റെ അമ്മ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതിയില്‍ പരാതി നല്‍കി. മകനെ കാണാന്‍ കോടതിയില്‍ എത്തിയ തന്നോട് ജയില്‍ അധികൃതര്‍ അപമാര്യദയോടെ പെരുമാറിയാതായും ഹര്‍ജിയില്‍ പറയുന്നു.മാനസികവും ശാരീരകവുമായ പീഡനങ്ങള്‍ ഏല്‍പ്പിയ്ക്കുന്നതായും പരാതിയില്‍ പറയുന്നു.

  Also Read-അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ആക്ഷേപം; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം; രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു

  സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളായ സരിത്തും കെ.ടി റമീസും ചട്ടങ്ങള്‍ പാലിയ്ക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യപ്പെട്ട് പ്രതികള്‍ നിരന്തം ബഹളമുണ്ടാക്കുന്നു.ഇരുവരും ലഹരി ഉപയോഗിയ്ക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞതിനേത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയപ്പോള്‍ സരിത്ത് ബഹളം വെയ്ക്കുകയായിരുന്നു. റമീസിന്റെ പേരില്‍ സൗന്ദര്യസംവര്‍ദ്ധക സാമഗ്രികള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പാഴ്‌സലുകള്‍ എത്താറുണ്ട്. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇത് കൈമാറാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പ്രതികള്‍ ജയിലില്‍ ബഹളം ഉണ്ടാക്കാറുണ്ട്.കഴിഞ്ഞ ഏഴിനായിരുന്നു ഇക്കാര്യമുള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി സരിത്ത് രംഗത്തെത്തിയത്.

  നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായി സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റയും മൊഴികളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കള്ളമൊഴി നല്‍കാന്‍ ഇ.ഡി.ഉദ്യോഗസ്ഥര്‍ പ്രേരിപ്പിയ്ക്കുന്നതായി ആയിരുന്നു വെളിപ്പെടുത്തല്‍.സ്്വപ്‌ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദ രേഖയും സന്ദീപ് നായരുടെ കത്തുമായിരുന്നു അന്വേഷണത്തിന് ആധാരം. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണം ഹൈക്കോചടതി പിന്നീട് റദ്ദാക്കി. ഇതിനെതിരായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനു നല്‍കിയ അപ്പീല്‍ ഹൈക്കോടതി അടുത്ത ദിവസം പരിഗണിയ്ക്കും.

  Also Read-കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് അംഗീകരിക്കാനാവില്ല; ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്; ഉമ്മന്‍ ചാണ്ടി

  സമാന വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മീഷന്‍ തെളിവെടുപ്പിനുള്ള പരസ്യം നല്‍കിയതിനു പിന്നാലെ കമ്മീഷനെ നിയമിച്ച നടപടി അസ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി.ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
  Published by:Jayesh Krishnan
  First published:
  )}