• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് NIA

കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് NIA

2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്

  • Share this:

    കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

    സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.

    11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും മൂന്ന് പ്രതികൾക്ക് രണ്ടു വർഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.

    Also Read- കൈവെട്ടിയവരോട് ക്ഷമിച്ച മാനസികാവസ്ഥയല്ല ഈ വിഷയത്തിൽ; പിഎഫ്ഐ നിരോധനത്തിൽ ടിജെ ജോസഫ്

    ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ആദ്യം ശിക്ഷിക്കപ്പെട്ടിരുന്നത്.

    ഇന്ത്യന്‍ ശിക്ഷാ നിയമം, ഭീകരവാദ നിരോധന നിയമം, സ്‌ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

    Published by:Anuraj GR
    First published: