• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോപ്പുലർ ഫ്രണ്ട്; സംസ്ഥാനത്ത് അമ്പതിലേറെ ഇടങ്ങളിൽ NIA റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട്; സംസ്ഥാനത്ത് അമ്പതിലേറെ ഇടങ്ങളിൽ NIA റെയ്ഡ്; നിരവധി നേതാക്കൾ കസ്റ്റഡിയിൽ

സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ടിന്റെ സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം,  ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്.

    ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ സമിതി അംഗം പ്രൊഫ.പി കോയ . സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും ദേശീയ  നസറുദ്ദീൻ എളമരത്തെ വാഴക്കാട്ടെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

    തൃശൂരിൽ സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, പികെ ഉസ്മാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. റെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു.

    റെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു. അർദ്ധരാത്രിയ്ക്കുശേഷമാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.
    ‌Also Read- രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും NIA റെയ്ഡ്

    കോട്ടയം

    • ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ്.

    • ആറ് നേതാക്കളെ കസ്റ്റഡിയിലെടുത്തു

    • ഇവരുടെ വീടുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്‌ടേപ്പുകളും പിടിച്ചെടുത്തു


    എറണാകുളം

    •  ദേശീയ വൈസ് പ്രസിഡന്റ്‌ ഇ എം അബ്ദുൽ റഹ്മാന്റെ കളമശേരിയിലെ വീട്ടിൽ റെയ്ഡ്.


    കൊല്ലം

    • പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ്

    •  കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്

    • പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ വീട്ടിൽ റെയ്ഡ്

    • പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള കാരുണ്യ ട്രസ്റ്റിലും പരിശോധന


    കാസർഗോഡ്

    • പെരുമ്പളയിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്

    • ജില്ലാ പ്രസിഡണ്ട് സി ടി സുലൈമാന്റെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന

    • പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു


    പത്തനംതിട്ട

    • ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിൽ റെയ്ഡ്‌

    • അടൂര്‍ പറക്കോടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ്


    കണ്ണൂർ

    • താണെയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്


    തൃശ്ശൂർ

    • പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ്

    • യഹിയ തങ്ങളെ കസ്റ്റഡിയിൽ എടുത്തു

    • പികെ ഉസ്മാനും കസ്റ്റഡിയിൽ


    തിരുവനന്തപുരം ‌‌

    • ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്

    • ജീവനക്കാരുടെ നാല് മൊബൈൽ ഫോണുകളും, ലഘുലേഖകളും പിടിച്ചെടുത്തു


    വായനാട്

    • മാനന്തവാടിയിലെ എസ്ഡിപിഐ കേന്ദ്രത്തിൽ റെയ്ഡ്

    • ഹാർഡ് ഡിസ്ക്കുകൾ കസ്റ്റഡിയിലെടുത്തതായി വിവരം

    Published by:Naseeba TC
    First published: