തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അലി അൽ ഷമേലിയുടെ ഫ്ലാറ്റിൽ എൻ ഐ എ സംഘമെത്തി. ഇന്നലെ ഉച്ചയോടെയാണ് ഏഴംഗ സംഘം ഫ്ലാറ്റിലെത്തിയത്. അറ്റാഷെ ഉൾപ്പെടെ നാലു യു എ ഇ നയതന്ത്ര പ്രതിനിധികളാണ് പാറ്റൂർ അപ്പാർട്ട്മെമെൻ്റിലെ നാലു ഫ്ലാറ്റുകളിൽ കഴിഞ്ഞിരുന്നത്.
ഫ്ലാറ്റിനുള്ളിൽ പരിശോധന നടത്തിയില്ലെങ്കിലും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചു. കോൺസൽ ജനറലിൻ്റെ ഗൺമാൻ ജയഘോഷിൻ്റെ മൊഴിയും എൻ ഐ എ സംഘം ആശുപത്രിയിലെത്തി ശേഖരിച്ചു. നിരവധി തവണ സരിത്തിനൊപ്പം നയതന്ത്ര ബാഗേജുകൾ കൈപ്പറ്റാൻ പോയിട്ടുണ്ടെങ്കിലും സ്വർണക്കടത്ത് സംബന്ധിച്ച് വിവരമൊന്നുമില്ലെന്നാണ് ജയഘോഷിന്റെ മൊഴി. എന്നാൽ എൻ ഐ എ ഈ വാദം മുഖവിലയ്ക്കെടുക്കുന്നില്ല.
ഇതിനിടെ, കസ്റ്റംസ് സംഘവും അറ്റാഷെയുടെ ഫ്ലാറ്റിലെത്തി. ഉള്ളിൽ പരിശോധന നടത്തിയില്ലെങ്കിലും സുരക്ഷാ ജീവനക്കാർ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് വിവരം ശേഖരിച്ചു.
ഇതിനിടെ, യുഎഇ കോൺസൽ ജനറലിന് സുരക്ഷ നൽകിയത് കേന്ദ്ര ആഭ്യന്തര സുരക്ഷാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. 2017 ലാണ് കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തര സുരക്ഷ കമ്മിറ്റി ശുപാർശ നൽകിയത്.
TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]
എആർ ക്യാംപിലെ പൊലീസുകാരൻ എസ്ആർ ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയത് സംസ്ഥാന പൊലീസ് മേധാവിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവും പുറത്തായി. ജനുവരി എട്ടാം തിയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനൽകി ഡിജിപി ഉത്തരവിറക്കിയത്.
2019 ഡിസംബർ 18ന് കോൺസൽ ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂൺ 27നും 2018 ജൂലൈ 7നും, 2019 ജനുവരി നാലിനും ജയഘോഷിൻറെ സേവനം ഡിജിപി നീട്ടിനൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, UAE consulate, Uae consulate attache