കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് എൻ ഐ എയും മിലിട്ടറി ഇൻറലിജൻസും

കൊല്ലത്തു നിന്നും എത്തിയ ബാലസ്റ്റിക് സംഘത്തിന്റെ പ്രാഥമിക പരിശോധയിൽ തന്നെ വെടിയുണ്ടകൾ ഇന്ത്യൻ സേനാ വിഭാഗങ്ങളുടേതല്ലെന്ന് കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: February 23, 2020, 5:43 PM IST
കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് എൻ ഐ എയും മിലിട്ടറി ഇൻറലിജൻസും
പ്രതീകാത്മക ചിത്രം
  • Share this:
ആലപ്പുഴ: വെടിയുണ്ടകൾ കണ്ടെത്തിയ കുളത്തൂപ്പുഴയിൽ എൻ ഐ എയും മിലിട്ടറി ഇൻറലിജൻസും പരിശോധന നടത്തി. മിലിട്ടറി ഇൻറലിജൻസ് മേജർ മുകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുളത്തൂപ്പുഴയിൽ ആദ്യം എത്തിയത്. പിന്നാലെ എൻഐഎ സംഘവുമെത്തി. വെടിയുണ്ട കണ്ടെത്തിയ പ്രദേശത്ത് ഒറ്റയ്ക്കും സംയുക്തമായും ഏജൻസികൾ പരിശോധന നടത്തി.

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിനും സ്ഥലത്ത് പരിശോധന നടത്തി. പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയുടെ ചുരക്കപ്പേരായ പി ഒ എഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുളത്തൂപ്പുഴയിൽ നിന്നും 14 വെടിയുണ്ടകൾ കണ്ടെത്തിയത്.

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വെടിയുണ്ടകൾ. പാകിസ്ഥാൻ സേനാ വിഭാഗങ്ങളും തീവ്രവാദ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് കുളത്തൂപ്പുഴയിൽ കണ്ടെത്തിയത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയെന്ന പി ഒ എഫ്.

പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് നാട്ടുകാർക്ക് ലഭിച്ചത്. കുളത്തൂപ്പുഴ മടത്തറ പാതയിൽ മുപ്പതടി പാലത്തിന് സമീപത്തുനിന്ന് ലഭിച്ച വെടിയുണ്ടകൾ പോലീസിന് കൈമാറി.

ALSO READ: സ്വകാര്യ പിഎസ്‌സി കോച്ചിംഗ് സ്ഥാപനത്തിൽ റെയ്ഡ്: പരിശീലനം നൽകിക്കൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

7.2 എം എം വിഭാഗത്തിൽപ്പെട്ട രണ്ടും ത്രീ നോട്ട് ത്രീ ഇനത്തിലെ 12 വെടിയുണ്ടകളുമാണ് ലഭിച്ചത്. കൊല്ലത്തു നിന്നും എത്തിയ ബാലസ്റ്റിക് സംഘത്തിന്റെ പ്രാഥമിക പരിശോധയിൽ തന്നെ വെടിയുണ്ടകൾ ഇന്ത്യൻ സേനാ വിഭാഗങ്ങളുടേതല്ലെന്ന് കണ്ടെത്തി.

ശിരുവാണി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ നിലയിലും കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പൊതുവിൽ നായാട്ട് സംഘങ്ങൾ ഉപയോഗിക്കുന്നതുമല്ല ലഭിച്ച വെടിയുണ്ടകൾ.

പോലീസിൻറെ വെടിയുണ്ടകൾ കാണാതായ സി എ ജി കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് പോലീസ് സംഭവത്തെ നോക്കിക്കാണുന്നത്.
First published: February 23, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading