തൃശൂരിലും കോഴിക്കോടും എന്‍ഐഎ റെയ്ഡ്. 2019 ജനുവരിയിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് തെരച്ചില്‍ നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലും കോഴിക്കോടുമാണ് റെയ്ഡ് നടത്തിയത്.
മുഹമ്മദ് ഫാസ്, മുഹമ്മദ് ഇതിഷാം, അബ്ദുൾ സമീഹ്, റയീസ് റഹ്മാൻ, നബീൽ മുഹമ്മദ്, മുഹമ്മദ് ഷഹീൻ, മുഹമ്മദ് അമീർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. 2019 ജനുവരിയിൽ എൻഐഎ രജിസ്റ്റർ ചെയ്ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
Also Read ആറ് വർഷത്തെ പ്രണയും പൂവണിയുന്നു; ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയാകുന്നു
സിറിയയിലെ തീവ്രവാദ സംഘനയിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി ആറ് പേരെ എൻഐഎ അന്ന് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി ആഹാഷിർ മുഹമ്മദ്, കണ്ണൂർ സംവദേശി മുഹമ്മദ് ഇർഫാൻ, കർണാടകയിലെ ഷിമോഗ സ്വദേശിയായ താഹ മുഹമ്മദ്, കോഴിക്കോട് സ്വദേശി സുൽത്താൻ അബ്ദുള്ള എന്നിവരായിരുന്നു പിടിയിലായത്. ഇവർ 2013 മുതൽ ഖത്തറിൽ ഗൂഡാലോചന നടത്തിയെന്നും സിറിയയിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
മുഹമ്മദ് ഫാസ്, മുഹമ്മദ് ഇതിഷാം, അബ്ദുൾ സമീഹ്, റയീസ് റഹ്മാൻ, നബീൽ മുഹമ്മദ്, മുഹമ്മദ് ഷഹീൻ, മുഹമ്മദ് അമീർ എന്നിവർ ഖത്തറിൽ ഉണ്ടായിരുന്നപ്പോൾ സിറിയയിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവരുടെ വീടുകളിൽ ഇന്ന് പരിശോധന നടത്തിയത്.
9 മൊബൈൽ ഫോണുകളും, 15 സിം കാർഡുകളും, ആറ് ലാപ്ടോപ്, ഒരു ഐപോഡ്, മൂന്ന് മെമ്മറി കാർഡുകൾ, മറ്റ് ചില രേഖകളും റെയ്ഡിൽ കണ്ടെത്തിയതായി എൻഐഎ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti terrorist squad, NIA