പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചി എൻഐഎ കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഇതര സമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നത് രഹസ്യ വിഭാഗമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. അതേസമയം പിഎഫ്ഐ സംസ്ഥാന നേതാക്കളുടെ റിമാന്‍ഡ് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി.
സംഘടനാ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് രഹസ്യ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇവര്‍ക്ക് നെറ്റ് വർക്ക് ഉണ്ടെന്നും വിവരശേഖരണം, പട്ടിക തയ്യാറാക്കല്‍ എന്നിവയാണ് ഇവരുടെ ചുമതലയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.പിഎഫ്ഐ സംസ്ഥാന നേതാക്കളുടെ റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.
ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.