സ്വർണക്ക‌ടത്ത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിഷയം; സ്വപ്നക്കെതിരെ UAPA നിലനിൽക്കുമെന്ന് NIA

കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോകാന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി തേടി

News18 Malayalam | news18-malayalam
Updated: August 4, 2020, 3:55 PM IST
സ്വർണക്ക‌ടത്ത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിഷയം; സ്വപ്നക്കെതിരെ UAPA നിലനിൽക്കുമെന്ന് NIA
സ്വപ്ന
  • Share this:
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. 20 തവണയായി 200 കിലോ സ്വർണം പ്രതികൾ കടത്തിയതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എന്നാൽ സ്വർണകടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും വാദത്തിനിടെ അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു.

സ്വർണകടത്ത് നികുതി വെട്ടിപ്പ് കേസല്ലേ എന്നായിരുന്നു വാദം ആരംഭിച്ച ഉടനെ അന്വേഷണ സംഘത്തോടുള്ള കോടതിയുടെ ചോദ്യം. യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉൾപ്പെടുമെന്ന് എൻഐഎ വാദിച്ചു. കേസ് ഡയറിയും വസ്തുതാ റിപ്പോര്‍ട്ടും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതെന്ന പ്രതിഭാഗത്തിന്റെ വാദം എൻഐഎ ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തള്ളി.

TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന്റെ കസ്റ്റഡി കാലാവധി കോടതി മൂന്നു ദിവസം കൂടി നീട്ടി. ഇയാളെ വീണ്ടം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. മണ്ണാര്‍കാട് സ്വദേശി ഷഫീക്ക്, പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ദീന്‍ എന്നിങ്ങനെ രണ്ടു പേര്‍ കൂടി കേസില്‍ അറസ്റ്റിലായി. പണം മുടക്കിയവര്‍ക്കായി സന്ദീപില്‍ നിന്ന് സ്വര്‍ണ്ണം എത്തിച്ചു നല്‍കുന്നതിന് ഇടനില നിന്നവരാണ് ഇരുവരും.

കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോകാന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി തേടി. കേസിലെ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദ്,റിബിന്‍സണ്‍ എന്നിവരെ ചോദ്യ ചെയ്യുന്നതിനായാണ് നീക്കം. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റാഷയില്‍ നിന്ന് മൊഴിയെടുക്കാനും എന്‍.ഐ.എ നീക്കം നടത്തുന്നുണ്ട്..
Published by: user_49
First published: August 4, 2020, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading