മലയാറ്റൂർ സ്ഫോടനം; ദുരൂഹതകൾ നീക്കാൻ NIA അന്വേഷണം നടത്തണം: പരിസ്ഥിതി സംരക്ഷണ സമിതി

സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം

News18 Malayalam | news18-malayalam
Updated: September 21, 2020, 4:11 PM IST
മലയാറ്റൂർ സ്ഫോടനം; ദുരൂഹതകൾ നീക്കാൻ NIA അന്വേഷണം നടത്തണം: പരിസ്ഥിതി സംരക്ഷണ സമിതി
malayattoor explosive
  • Share this:
എറണാകുളം: അസമയത്ത് അനുമതിയില്ലാത്ത മലയാറ്റൂർ  പാറമടയിൽ സ്ഫോടനം നടന്നതും അതിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യവും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി.

പാറമട പ്രവർത്തനത്തിന് സർക്കാർ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കൽ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.

You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സമിതി ആരോപിച്ചു.

ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്ന് പരിസ്ഥിതി സംരക്ഷണ സമിതി നേതാവ് സി.ആർ. നീലകണ്ഠൻ പറഞ്ഞു.
Published by: user_49
First published: September 21, 2020, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading