നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Gold Smuggling| ശിവശങ്കറിനെ എൻഐഎ സംഘം ചോദ്യം ചെയ്യുന്നു; സാക്ഷിയോ പ്രതിയോ എന്ന് ഇന്നറിയാം

    Gold Smuggling| ശിവശങ്കറിനെ എൻഐഎ സംഘം ചോദ്യം ചെയ്യുന്നു; സാക്ഷിയോ പ്രതിയോ എന്ന് ഇന്നറിയാം

    ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി.

    എം. ശിവശങ്കർ

    എം. ശിവശങ്കർ

    • Share this:
      കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ സംഘം ഇന്നും ചോദ്യം ചെയ്യുന്നു. എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജൻസി.

      തിങ്കളാഴ്ച ഒൻപതര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷം എന്‍ഐഎ ഓഫീസില്‍നിന്നിറങ്ങിയ എം ശിവശങ്കര്‍ തന്റെ അഭിഭാഷകനായ എസ് രാജീവിനെ കാണാൻ പോയെങ്കിലപം വീടിനുമുന്നിലെത്തിയ അദ്ദേഹം പക്ഷേ, അഭിഭാഷകനെ കാണാതെ മടങ്ങി. എന്നാല്‍, ശിവശങ്കര്‍ മടങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിച്ച അഭിഭാഷകന്‍ അറസ്റ്റിനുള്ള സാധ്യത പൂര്‍ണമായും തള്ളി.

      TRENDING:Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]

      എന്‍ഐഎയുടെ ദക്ഷിണമേഖലാ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. നേരത്തേ തിരുവനന്തപുരത്തുവെച്ച് അഞ്ചുമണിക്കൂര്‍ എന്‍ഐഎ ചോദ്യംചെയ്തിരുന്നു. നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍ഐഎ നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴിനല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ ശിവശങ്കറിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
      Published by:Rajesh V
      First published:
      )}