നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case| പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി NIA

  Gold Smuggling Case| പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി NIA

  പ്രതി സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലും, വെഞ്ഞാറമൂട് കേന്ദ്രീകരിച്ചും തെളിവെടുപ്പ് നടന്നു

  Gold Smuggling Case

  Gold Smuggling Case

  • Share this:
  തിരുവനന്തപുരം: അപ്രതീക്ഷിതമായിട്ടായിരുന്നു സ്വർണക്കള്ളക്കടത്ത് കേസിലെ 4 പ്രതികളെയും തിരുവനന്തപുരത്ത് എത്തിച്ച് എൻഐഎ തെളിവെടുപ്പ് നടത്തിയത്. കേസിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ള പ്രതികളായ ജലാൽ, ഷറഫുദ്ദീൻ ,ഷഫീക്ക്, ഷാഫി എന്നിവരെയാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

  സ്വർണ്ണക്കടത്തിന് ഗൂഢാലോചന നടന്നതായി കരുതുന്ന കോവളം ഉദയ സമുദ്ര ഹോട്ടൽ, സെക്രട്ടറിയേറ്റിന് സമീപത്ത് എം ശിവശങ്കർ വാടകയ്ക്ക് താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റ്, ഹിൽട്ടൺ ഹോട്ടൽ എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രതി സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലും, വെഞ്ഞാറമൂട് കേന്ദ്രീകരിച്ചും തെളിവെടുപ്പ് നടന്നു.
  TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
  സ്വർണ്ണം സന്ദീപ് നായരിൽ നിന്ന് വാങ്ങാൻ കേസിലെ മുഖ്യ കണ്ണിയായ കെ ടി റമീസിനെ സഹായിച്ചത് ഷറഫുദീനും, ഷെഫീഖുമാണെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. കെ ടി റമീസിന്റെ മൊഴിയും ഇത് സ്ഥിരീകരിച്ചിരുന്നു. സ്വർണ്ണം വിൽക്കാൻ സഹായിച്ചതിൽ പ്രതികൾക്ക് നിർണായ പങ്കെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

  ജൂലൈ 5 ന് സ്വർണം പിടികൂടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ജലാൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നതിന് തെളിവായ കോൾ രേഖകൾ എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും ഒരുമിച്ച് തെളിവെടുപ്പിനെത്തിച്ചത്.
  Published by:user_49
  First published:
  )}