• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് NIA ഏറ്റെടുത്തു; പ്രതികരിക്കാനില്ലെന്ന് അലന്‍റെ പിതാവ് ഷുഹൈബ്

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് NIA ഏറ്റെടുത്തു; പ്രതികരിക്കാനില്ലെന്ന് അലന്‍റെ പിതാവ് ഷുഹൈബ്

യു.എ.പി.എ 20,32,39 വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസെടുത്തത്.

അലൻ ഷുഹൈബ്, താഹ ഫസൽ

അലൻ ഷുഹൈബ്, താഹ ഫസൽ

  • Last Updated :
  • Share this:
കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. അറസ്റ്റിലായ അലനും താഹയും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റില്‍ പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് എന്‍.ഐ.എ നീക്കം. കോഴിക്കോട് പന്തീരങ്കാവ് പൊലീസ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസാണ് എന്‍.ഐ.എ ഏറ്റെടുത്തത്.

ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും നിരോധിതസംഘടനയുടെ ലഘുലേഖകള്‍ കൈവശം വെച്ചുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. ഈ കുറ്റങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുന്നതിനാലാണ് ഏറ്റെടുക്കുന്നതെന്നാണ് എന്‍.ഐ.എ വിശദീകരണം.

യു.എ.പി.എ 20,32,39 വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.ജെ ബാബുവാണ് കേസ് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇരുവരും റിമാൻഡില്‍ കഴിയുകയാണ്.
എന്‍.ഐ.എ ഏറ്റെടുത്ത വിവരം കേസന്വേഷിക്കുന്ന പൊലീസ് സംഘത്തെ ഇതുവരെ അറിയിച്ചിട്ടില്ല. കേസ് ഏറ്റെടുത്താല്‍ അന്വേഷണ ഫയലുകള്‍ കൈമാറേണ്ടതുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെ ചൊല്ലി താനൂർ നഗരസഭയിലും സംഘർഷം

അതേസമയം, എന്‍.ഐ.എ നീക്കത്തിനെതിരെ പ്രതികരിക്കാനില്ലെന്ന് അലന്‍റെ പിതാവ് ഷുഹൈബ് വ്യക്തമാക്കി. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകട്ടെ. എന്‍.ഐ.എ ഏറ്റെടുത്തതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അലനെ കഴിഞ്ഞദിവസം ജയില്‍ കണ്ടിരുന്നുവെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും ഷുഹൈബ് പറഞ്ഞു.

നവംബര്‍ രണ്ടിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സി.പി.എം അംഗങ്ങളായിരിക്കെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. യു.എ.പി.എ ചുമത്തുന്നതിനെ സി.പി.എം എതിര്‍ത്തുവെങ്കിലും പൊലീസ് നടപടികളുമായി മുന്നോട്ടു പോയി. ഇതിനിടെ, ഇരുവരും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നുള്ള നിലപാടുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് കേസ് ഏറ്റെടുക്കാനുള്ള എന്‍.ഐ.എ തീരുമാനം.
Published by:Joys Joy
First published: