നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Night Curfew | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

  Night Curfew | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

  രാത്രികാല നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

  Night_Curfew_

  Night_Curfew_

  • Share this:
   തിരുവനന്തപുരം: ഒമിക്രോണ്‍(Omicron) ഭീഷണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തി രാത്രികാല കര്‍ഫ്യൂ(Night Curfew) ഇന്നും കൂടി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യമിട്ടത്.

   രാത്രികാല നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും. ഡിസംബര്‍ 30 മുതലയിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

   ഡെല്‍റ്റ വൈറസിനേക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാല്‍ ഒമിക്രോണ്‍ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

   കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാല്‍ ആവശ്യമായി വരുന്ന മരുന്നുകള്‍, ബെഡ്ഡുകള്‍, സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

   Also Read-Covid 19 | നാല് തവണ വാക്‌സിന്‍ സ്വീകരിച്ച യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

   ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്‌സിജന്‍ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജന്‍ ഉത്പ്പാദനവും, സംഭരണവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

   Also Read-Omicron | ഒമിക്രോൺ വകഭേദം ശ്വാസകോശത്തെ ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

   സംസ്ഥാനത്തു 98 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുിരുന്നു.

   കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published: