• HOME
 • »
 • NEWS
 • »
 • kerala
 • »
 • New Year 2022 | രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം

New Year 2022 | രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം

പ്രധാന നഗരങ്ങളായ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ആള്‍ക്കൂട്ടമില്ലാതെയാണ് 2022 പിറന്നത്

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ കടുത്ത നിയന്ത്രണങ്ങളിലും പുതുവര്‍ഷത്തെ കേരളം വരവേറ്റു. രാത്രി കര്‍ഫ്യുവിന്റെ കടിഞ്ഞാണ്‍ പത്തു മണിയ്ക്ക് വീണതോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളും വീടുകളിലേക്ക് വഴിമാറി. പ്രധാന നഗരങ്ങളായ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ആള്‍ക്കൂട്ടമില്ലാതെയാണ് 2022 പിറന്നത്.

  കോഴിക്കോട് ജില്ലയില്‍ ആഘോഷങ്ങള്‍ക്ക് അനുമതി 9.30 വരെ മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതോടെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചിലേക്ക് പ്രവേശനവും ഉണ്ടായിരുന്നില്ല. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യത്യസ്തമായി ഇന്‍സ്റ്റാഗ്രാമിലൂടെ പുതുവര്‍ഷം ആഘോഷിക്കാന്‍ കോഴിക്കോട് കളക്ടര്‍ പൊതുജനങ്ങളെ ക്ഷണിക്കുകയായിരുന്നു. പരിപാടികളുമായി പ്രശസ്ത പിന്നണി ഗായകരും ഒപ്പമുണ്ടായിരുന്നു.

  കോവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വര്‍ഷങ്ങളായി നടത്താറുള്ള ആഘോഷങ്ങള്‍ ഇല്ലാതെയാണ് കൊച്ചി ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷിച്ചത്. 10 മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ് പോയിരുന്നു. വീടുകളില്‍ തന്നെയായി കൊച്ചിക്കാരുടെ പുതു വര്‍ഷവും.

  തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു തിരുവനന്തപുരം ജില്ലയിലെ പൊലീസ്. പൊതു ജനങ്ങളും ആഘോഷങ്ങള്‍ വീടുകളില്‍ തന്നെയാക്കുകയായിരുന്നു.

  പുതുവർഷത്തിൽ ഈ 10 തീരുമാനങ്ങൾ എടുത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാം

  കോവിഡ് മഹാമാരി (covid pandemic) നമ്മെ ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം നമ്മള്‍ മാനസികവും ശാരീരികവുമായ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നതാണ്.

  കോവിഡ് അണുബാധകളുടെ വ്യാപനവും ഒമിക്രോണ്‍ വേരിയന്റിന്റെ വര്‍ധിച്ചു വരുന്ന ഭീഷണിയും കണക്കിലെടുത്ത് ആരോഗ്യകരമായ ഈ 10 ന്യൂഇയര്‍ റെസല്യൂഷനുകള്‍ (newyear resolutions) കൂടി 2022ല്‍ നടപ്പിലാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, ശുദ്ധമായ പ്രോട്ടീന്‍ വിഭവങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ബ്രെഡ്, ചീസ്, തണുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

  2. ശരീരം മെലിയുന്നതിനായി ഒരിക്കലും സെലിബ്രിറ്റികളെ അനുകരിക്കരുത്. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ നിങ്ങളുടെ മെറ്റബോളിസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കും. നിങ്ങള്‍ വേണ്ടത്ര ഭാരത്തിലെത്തിയാല്‍ വിശപ്പ് അനുഭവപ്പെടാത്ത രീതിയിലുള്ള ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ കഴിയുന്ന ഭക്ഷണക്രമം പിന്തുടരുക. ആരോഗ്യത്തോടെ തുടരുക എന്നതായിരിക്കണം നിങ്ങളുടെ പ്രധാന ലക്ഷ്യം

  3. എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, ചിലതരം ക്യാന്‍സര്‍ എന്നിവ പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും. ദിവസവും 15-20 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുക. കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉള്‍പ്പെടുത്തുക.

  4. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം ഉത്തേജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിനായി കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുക.

  5. ഒരു സാഹചര്യത്തിലും ഉറക്കം നഷ്ടപ്പെടുത്തരുത്. ഓരോ ദിവസവും 7-8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്.

  6. ടെൻഷൻ ആകാതിരിക്കാൻ ശ്രമിക്കുക.

  7. ഒരു പ്രഭാത ദിനചര്യ രൂപപ്പെടുത്തുക. ജോലിക്ക് പോകുന്നതിനു മുമ്പ് നിങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഈ ദിനചര്യ നിങ്ങളെ സഹായിക്കും.

  8. പോസിറ്റീവായി സംസാരിക്കുക
  Published by:Karthika M
  First published: