നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തൃശൂരിന് ഇനി "ഹാപ്പി ഡേയ്സ്"; രാത്രികാല ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കം

    തൃശൂരിന് ഇനി "ഹാപ്പി ഡേയ്സ്"; രാത്രികാല ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കം

    നഗരത്തിന്‍റെ രണ്ടു കിലോമീറ്റർ പരിധിയിൽ വരുന്ന കിഴക്കേകോട്ട, പാട്ടുരായ്ക്കൽ, പൂങ്കുന്നം, ശക്തൻ നഗർ എന്നിവിടങ്ങളിലായാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
    തൃശൂർ: നഗരത്തിൽ ഇനി ആഘോഷക്കാലം. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് ഫെസ്റ്റിവൽ. രാത്രി പതിനൊന്ന് മണി വരെ കടകൾ തുറന്നിരിക്കുന്നതോടൊപ്പം കലാപരിപാടികളും അരങ്ങേറും. പൂരനഗരിയിൽ ഇനി ഉത്സവരാവുകൾ.

    ഒരു മാസക്കാലം പാതിരാത്രി നഗരത്തിൽ ജനത്തിരക്കാകും. നഗരത്തിന്‍റെ രണ്ടു കിലോമീറ്റർ പരിധിയിൽ വരുന്ന കിഴക്കേകോട്ട, പാട്ടുരായ്ക്കൽ, പൂങ്കുന്നം, ശക്തൻ നഗർ എന്നിവിടങ്ങളിലായാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ. നടൻ ജയസൂര്യയാണ് ഫെസ്റ്റിവൽ ബ്രാൻഡ് അംബാസിഡർ.

    സ്ത്രീകൾക്ക് പ്രത്യേകം ഡി.ജെ ഫ്ലോർ, ഭക്ഷ്യമേള, ന്യൂ ഇയറിന് സ്റ്റീഫൻ ദേവസിയുടെ ബാൻഡ് ഉൾപ്പെടെ ഫെസ്റ്റിവലിന്‍റെ ഭാഗമാണ്. ഷോപ്പിംഗ് നടത്തുന്നവർക്ക് കൂപ്പണുകളിലൂടെ സമ്മാനങ്ങളും ക്രിസ്മസ് ആഘോഷങ്ങളും നടക്കും. ഫെസ്റ്റിവൽ  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു.

    ബുള്ളറ്റുകൾ കൊണ്ടും കത്രികകൾ കൊണ്ടും ക്രിസ്മസ് ട്രീ ഒരുക്കി ഈ വിമാനത്താവളം

    ഷോപ്പിംഗ് ഫെസ്റ്റിവൽ സാമ്പത്തികരംഗത്ത് പുതിയ ഉണർവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കോടിയിലധികം പേർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ കോർപ്പറേഷൻ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങി 42ഓളം സംഘടനകളുടെ നേതൃത്വത്തിലാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ.
    Published by:Joys Joy
    First published:
    )}