നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | മലപ്പുറത്ത് ലീഗിന് സീറ്റില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ

  Kerala Local Body Election 2020 Result | മലപ്പുറത്ത് ലീഗിന് സീറ്റില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ

  നഗരസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു എന്നതും ശ്രദ്ധേയമാണ്

  News18

  News18

  • Share this:
   മലപ്പുറം: മുസ്ലീം ലീഗിന് സീറ്റില്ലാത്ത മലപ്പുറം ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. എൽഡിഎഫ് മികച്ച മുന്നേറ്റമാണ് ഇവിടെ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ 7 സീറ്റ് മാത്രമുണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി നേടിയത് 22 സീറ്റാണ്.

   അതേസമയം, കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 9 സീറ്റ് മാത്രമാണ് നേടാനായത്. നഗരസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു എന്നതും ശ്രദ്ധേയമാണ്. രണ്ടാം ഡിവിഷനില്‍ മത്സരിച്ച ബിജെപിയുടെ വിജയനാരായണന്‍ ആണ് വിജയിച്ചത്. സിപിഎമ്മിന്റെ പടവെട്ടി ബാലകൃഷ്ണനാണ് രണ്ടാമത്. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.

   You may also like:Kerala Local Body Election 2020 | One India One Pension | അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെൻഷൻ; മൂന്നിടത്ത് ജയം

   മലപ്പുറം ജില്ലയിൽ കോൺഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയാണ് നിലമ്പൂർ. അവിടെയാണ് എൽഡിഎഫ് ചരിത്ര വിജയം നേടിയിരിക്കുന്നത്. ആകെയുള്ള 33 ഡിവിഷനുകളിലാണ് 22 സീറ്റുകൾ ഇടതുമുന്നണി നേടിയിരിക്കുന്നത്.

   You may also like:തെരഞ്ഞെടുപ്പ് ഫലം മാണിയെ ചതിച്ചവർക്കുള്ള മറുപടി; ജോസ് കെ മാണി

   2010 ൽ നിലമ്പൂർ നഗരസഭ ആയതിന് ശേഷം യുഡിഎഫിന്റെ കുത്തകയായിരുന്നയിടത്താണ് എൽഡിഎഫിന്റെ വിജയം. ആര്യാടന്‍മാരുടെ സ്വന്തം തട്ടകം ഇനി ഇടതുപക്ഷത്തിന് സ്വന്തമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പ്രതികരിച്ചു.

   മുസ്ലീംലീഗിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞതവണ ഒമ്പതിടങ്ങളില്‍ ലീഗ് ജയിച്ചിരുന്നു.
   Published by:Naseeba TC
   First published: