നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതം യാഥാർത്ഥ്യമായി; ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി കെ.രാജു

ഏഷ്യയിൽ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളും, അതിപുരാതന ഗോത്രവർഗക്കാരുമായ ചോലനായ്ക്കരുടെ വാസസ്ഥലം നിലനിർത്തി വന്യജീവിസങ്കേതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച.കി.മീ വിസ്തീർണമുള്ള കരിമ്പുഴ വന്യജീവിസങ്കേതം.

News18 Malayalam | news18
Updated: July 3, 2020, 11:23 PM IST
നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതം യാഥാർത്ഥ്യമായി; ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി കെ.രാജു
വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആണ് വന്യജീവിസങ്കേതം നാടിന് സമർപ്പിച്ചത്
  • News18
  • Last Updated: July 3, 2020, 11:23 PM IST
  • Share this:
മലപ്പുറം: പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നിലമ്പൂർ കരിമ്പുഴ വന്യജീവിസങ്കേതം യാഥാർത്ഥ്യമായി. നെടുങ്കയത്ത് നടന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആണ് വന്യജീവിസങ്കേതം നാടിന് സമർപ്പിച്ചത്.

ചടങ്ങിൽ പി.വി.അൻവർ എം.എൽ.എ അധ്യക്ഷനായിരുന്നു. പി.വി.അബ്ദുൾ വഹാബ് മുഖ്യാതിഥിയായി. ജനവാസ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് വന്യജീവിസങ്കേതം. കരിമ്പുഴ വന്യജീവിസങ്കേതം വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്.സംരക്ഷിത വനമേഖലയായ ന്യൂ അമരമ്പലം വനവും വടക്കേകോട്ട മലവാരവും ഉൾപ്പെടെ 227.97 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിനുള്ളത്. മനുഷ്യസ്പർശം ഇല്ലാത്ത വനപ്രദേശങ്ങളിൽ എല്ലാ നിർവചനത്തിലും ഉൾപ്പെടുന്ന വനങ്ങൾ ഉണ്ട്. നിത്യഹരിതവനം, ഇലപൊഴിയും വനം, അർദ്ധ നിത്യഹരിതവനം, ആർദ്രവനങ്ങൾ, ചോലവനങ്ങൾ, സ്തൂപികാഗ്ര വനങ്ങൾ, പുൽമേടുകൾ എന്നിവ അടങ്ങിയതാണ് കരിമ്പുഴ വന്യജീവിസങ്കേതം.

You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി‍ [NEWS]

226 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ, 13 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയജീവികൾ എന്നിവ ഈ മേഖലയിലുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. കടുവ, കരടി, ആന, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, വംശനാശം നേരിടുന്ന വരയാട്, അപൂർവമായ പന്നിമൂക്കൻ തവളയും കരിമ്പുഴയിലുണ്ട്.

ഏഷ്യയിൽ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളും, അതിപുരാതന ഗോത്രവർഗക്കാരുമായ ചോലനായ്ക്കരുടെ വാസസ്ഥലം നിലനിർത്തി വന്യജീവിസങ്കേതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച.കി.മീ വിസ്തീർണമുള്ള കരിമ്പുഴ വന്യജീവിസങ്കേതം.പ്രാക്തന ആദിവാസഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 226 തരം പക്ഷികളെയും 213 തരം ചിത്രശലഭങ്ങളെയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കുയില്‍ വിഭാഗത്തിലുള്ള മത്സ്യങ്ങളെയും 23 തരം ഉഭയജീവികളെയും 33 തരം ഉരഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. സങ്കേതത്തിന്റെ തെക്കുഭാഗം മുക്കുറുത്തി ദേശീയോദ്യാനവും വടക്കുകിഴക്ക് സൈലന്റ് വാലി ബഫര്‍ സോണുമാണ്.
First published: July 3, 2020, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading