• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nilambur | യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ നിലമ്പൂർ; ലക്ഷ്യം സമഗ്ര മുന്നേറ്റം

Nilambur | യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ നിലമ്പൂർ; ലക്ഷ്യം സമഗ്ര മുന്നേറ്റം

കേരളത്തിൽ നിന്ന് തൃശൂർ, തെലങ്കാനയിലെ വാറങ്കൽ എന്നിവയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്

നിലമ്പൂർ

നിലമ്പൂർ

  • Last Updated :
  • Share this:
യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ (UNESCO Global Network of Learning Cities) ഇനി നിലമ്പൂരും (Nilambur). പട്ടികയിൽ ഉൾപ്പെട്ടതോടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് നിലമ്പൂർ നഗരസഭ. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട് നൽകിയ ശുപാർശ ജി.എൻ.എൽ.സി. അംഗീകരിച്ചതോടെയാണ് നിലമ്പൂരും ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിൽ നിന്ന് തൃശൂർ, തെലങ്കാനയിലെ വാറങ്കൽ എന്നിവയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

യുനെസ്കോ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ലേണിങ് സിറ്റികളുമായുള്ള നിരന്തര ബന്ധം നിലമ്പൂരിനെ മാറ്റി മറിക്കും. വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് പി.വി. അബ്ദുല് വഹാബ് എം.പി. പറഞ്ഞു. അദ്ദേഹത്തിനെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.

"നിലമ്പൂർ നഗരസഭയെ യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ ഉൾപ്പെടുത്തിയത് ഏറെ സന്തോഷമുള്ള കാര്യമാണ്. അഭിമാനകരമാണ് ഈ നേട്ടം. സൻസദ് ആദർശ് ഗ്രാം പദ്ധതി പ്രകാരം നഗരസഭയും ഞാൻ താമസിക്കുന്ന പ്രദേശവും ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സം നേരിട്ടപ്പോഴാണ് യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയിലേക്ക് അപേക്ഷിച്ചത്. വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ജെ.എസ്.എസ്. ആണ് ഇതിനാവശ്യമായ ശ്രമങ്ങൾ നടത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ ആ സ്വപ്‌നം യാഥാർത്ഥ്യമായി.
യുനെസ്കോ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ലേണിങ് സിറ്റി കളുമായുള്ള നിരന്തര ബന്ധം നിലമ്പൂരിനെ മാറ്റി മറിക്കും. വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്താം. ടൂറിസം വികസനത്തിനും ഇത് ഉപകാരപ്പെടും. യുനെസ്കോ ലേണിങ് സിറ്റിയായി തെരഞ്ഞെടുത്തതിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരമാണ് നിലമ്പൂർ. ഇത് കൂടുതൽ അവസരങ്ങൾക്ക് കാരണമാകും. സുസ്ഥിര സാമ്പത്തിക,  സാമൂഹിക,  പാരിസ്ഥിതിക വികസനത്തിന്റെ  അടിത്തറയാണ് ലേണിങ് സിറ്റി. 2016ൽ യുനെസ്കോയുടെ അവാർഡ് ഞാൻ ചെയർമാനായ ജെ.എസ്.എസ്സിന്  ലഭിച്ചതിനുശേഷം യുനെസ്കോയുമായി  നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിച്ചത് ചെറിയ നഗരം ആയിട്ടുകൂടി നിലമ്പൂർ അംഗീകരിക്കപ്പെടാൻ  കാരണമായിട്ടുണ്ട്.

നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇതൊരു നിമിത്തമാകും എന്നു തന്നെയാണ് പ്രതീക്ഷ.നിലമ്പൂർ ലേണിംഗ് സിറ്റി ഉയരങ്ങളിൽ എത്തട്ടെ. ലോകമറിയുന്ന പ്രതിഭകൾ നമ്മുടെ നാട്ടിൽനിന്നുണ്ടാവട്ടെ."

44 രാജ്യങ്ങളിലെ 77 നഗരങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ നഗരങ്ങൾ ഈ പട്ടികയിൽ ഇടംപിടിക്കുന്നത് ആദ്യമാണ്.

ലോകത്തെ ചെറുതും വലുതുമായ 294 നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. വിവിധ രാജ്യങ്ങളിലെ പഠനാനുഭവങ്ങൾ പങ്കുവെക്കലും പരസ്പര സഹകരണവും ഇതുവഴി സാധ്യമാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾക്ക് വിവിധ പഠന അറിവുകൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ അറിയിച്ചു.

നിലമ്പൂരിൽ പി.വി. അബ്ദുൽ വഹാബ് എം.പി. ചെയർമാനായ ജൻ ശിക്ഷൺ സൻസ്ഥാനാണ് നോഡൽ ഏജൻസി. ഇവരുടെ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നഗരസഭാ ചെയർമാൻ അധ്യക്ഷനായ വിപുലമായ സംഘാടക സമിതി ഇതിനായി രൂപവത്കരിക്കും. നാല് വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. ഓണം കഴിഞ്ഞാൽ വിപുലമായ സംഘാടക സമിതി വിളിച്ചു ചേർക്കും. ജെ എസ് എസുമായി സഹകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by:user_57
First published: