• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോൺഗ്രസ് ചിതയിലെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡി; ചത്തു കിടക്കുമ്പോഴും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്ക്'; പി വി അൻവർ എംഎൽഎ

'കോൺഗ്രസ് ചിതയിലെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡി; ചത്തു കിടക്കുമ്പോഴും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്ക്'; പി വി അൻവർ എംഎൽഎ

''ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്‌. ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.''

  • Last Updated :
  • Share this:
    മലപ്പുറം: യുഡിഎഫ് വിപുലീകരിക്കണമെന്നും ഇടതുമുന്നണിയിൽ അതൃപ്തരായ കക്ഷികളെ മുന്നണിയിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് ചിന്തൻ ശിബിരിലെ (congress chintan shivir) രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ (Nilambur MLA PV Anvar). ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

    ഇന്നത്തെ കോൺഗ്രസ്‌ ചിതയിലേക്കെടുക്കാൻ വെച്ചിരിക്കുന്ന ഡെഡ്‌ബോഡിയാണെന്നും ചത്ത്‌ കിടക്കുമ്പോഴും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിനെ മുഴുവനായി തൂക്കി വിലക്കെടുക്കാനുള്ള ശ്രമം സംഘ്പരിവാർ നടത്തുകയാ​ണ്. ദേശീയ തലത്തിൽ ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബി.ജെ.പിയിൽ ചേരുന്നു. ആദ്യം നിങ്ങളുടെ ആളുകൾ ബി ജെ പിയിൽ പോകുന്നത്‌ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌. എന്നിട്ട്‌ ഇത്തരം ഭാരിച്ച കാര്യങ്ങൾ ചിന്തിക്കാമെന്നും അദ്ദേഹം കുറിച്ചു.

    കുറിപ്പിന്റെ പൂർണ രൂപം

    "ഇടതുമുന്നണി വിട്ട്‌ വരുന്നവരേ സ്വീകരിക്കും"

    ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്‌. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്‌. ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.

    കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്‌. ദേശീയ തലത്തിൽ, ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബിജെപിയിൽ ചേരുന്നുണ്ട്‌. ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ്‌ പോലും ഇന്ന് ബിജെപിയിലാണ്.!!

    ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌. എന്നിട്ട്‌ ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്‌..



    ജോസ് കെ മാണിയെ തിരികെ കൊണ്ടുവരണം; കോൺഗ്രസ് ചിന്തൻ ശിബിരിൽ പ്രമേയം

    കോണ്‍ഗ്രസ് ചിന്തന്‍ ശിബരിലെ രാഷ്ട്രീയ പ്രമേയം ചർച്ചയാവുന്നു. മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുണ്ടായി. കേരളാകോൺഗ്രസ് ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം എന്നതാണ് മുഖ്യമായ നിർദ്ദേശം. ബിജെപിക്ക് യഥാർത്ഥ ബദലായി കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് വിലയിരുത്തി.
    അതിൽ ഊന്നി പ്രചാരണം വേണം. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ കൂടുതലായി ശ്രമിക്കണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണംണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

    യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയം കൂടാതെ ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ, ഒരു മാസത്തിനുള്ളിൽ പുനഃസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.
    Published by:Rajesh V
    First published: