രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ച തടഞ്ഞത് ആര്യാടൻ മുഹമ്മദും മകനും: പി വി അൻവർ എംഎൽഎ

'ആര്യാടൻ മുഹമ്മദും മകനും ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ'

news18
Updated: August 31, 2019, 11:40 AM IST
രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ച തടഞ്ഞത് ആര്യാടൻ മുഹമ്മദും മകനും: പി വി അൻവർ എംഎൽഎ
anwar
  • News18
  • Last Updated: August 31, 2019, 11:40 AM IST
  • Share this:
നിലമ്പൂർ: വയനാട് എംപി രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച തടഞ്ഞത് ആര്യാടന്‍ മുഹമ്മദും മകനുമാണെന്ന് പി വി അന്‍വര്‍ എം എല്‍ എ. രാഹുലിനെ കാണാന്‍ താന്‍ 50 മിനിട്ടോളം കാത്തുനിന്നു. പിന്നീട് ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. ആര്യാടനും മകനും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് രാഹുലിനെ കാണാന്‍ ശ്രമിച്ചതെന്നും പി വി അന്‍വര്‍ ന്യൂസ് 18നോട് പറഞ്ഞു.

അനുവദിച്ച സമയത്ത് എത്തിയിട്ടും ഒരു മണിക്കൂർ കാത്ത് നിന്നിട്ടും വയനാട് എം പി രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞില്ലെന്ന് പി വി അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രളയ നഷ്ടം വിലയിരുത്താൻ നിലമ്പൂരിൽ എം പി യോഗം വിളിച്ചില്ലെന്നും നിലമ്പൂരിലെ ജനങ്ങൾ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സ്വന്തം മണ്ഡലത്തിൽ എന്താണ് നടക്കുന്നത് എന്ന് എം പിക്ക് അറിയില്ല. ഇന്നത്തെ കൂടിക്കാഴ്ച നടക്കാതെ പോയത് ചില തൽപരകക്ഷികളുടെ ശ്രമഫലമായിട്ടാണെന്നും പി വി അൻവർ ആരോപിച്ചിരുന്നു.

Also Read- അനുവദിച്ച സമയത്ത് എത്തിയിട്ടും രാഹുൽ ഗാന്ധിയെ കാണാനായില്ല; നിലമ്പൂരിലെ ജനങ്ങളോട് എംപിക്ക് ബാധ്യത ഇല്ലേ? തുറന്നടിച്ച് പി വി ‌അൻവർ എംഎൽഎ

First published: August 31, 2019, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading