നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Arrest | മാവോയിസ്റ്റ് എന്ന് കരുതി നിലമ്പൂർ വഴിക്കടവ് പോലീസ് പിടികൂടിയത് ഒളിവിൽ കഴിഞ്ഞിരുന്ന പെരുങ്കള്ളനെ  

  Arrest | മാവോയിസ്റ്റ് എന്ന് കരുതി നിലമ്പൂർ വഴിക്കടവ് പോലീസ് പിടികൂടിയത് ഒളിവിൽ കഴിഞ്ഞിരുന്ന പെരുങ്കള്ളനെ  

  ഏഴ് മാസം മുമ്പ് നാട്ടിലെത്തിയ നിഷാബ് പിന്നീട് ആഡംബര ജീവിതത്തിനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുമായി ചേര്‍ന്ന് മോഷണവും പിടിച്ചുപറിയും തുടങ്ങി

  • Share this:
  വഴിക്കടവ് : പോലീസ് മാവോയിസ്റ്റ് (Maoist) എന്ന് കരുതി പിടികൂടിയത് ഒളിവില്‍ കഴിഞ്ഞിരുന്ന പെരുങ്കളളനെ (Thief) . സംഭവം ഇപ്രകാരം ആണ്.

  മാവോയിസ്റ്റ് സാന്നിധ്യം ഉള്ള മേഖലയാണ് വനമേഖലയോട് ചേര്‍ന്നുള്ള വഴിക്കടവ് മരുത പ്രദേശങ്ങള്‍.പ്രദേശത്ത് പോലീസിന്റെ ശക്തമായ നിരീക്ഷണം നടന്നു വരുന്നതിനിടെ ആണ് വഴിക്കടവ് മരുത കൂട്ടിലപ്പാറ എന്ന സ്ഥലത്ത് വനത്തിനോട് ചേര്‍ന്ന ആദിവാസി കോളനിയിലെ ഒരു വീട്ടില്‍ ഒരാള്‍ പുറത്ത് നിന്ന് വന്ന് രഹസ്യമായി കഴിയുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചത് .

  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് . ഐ.പി.എസ്സിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡി. വൈ. എസ്. പി.സാജു.കെ.ഏബ്രഹാം ഇയാളെ പിടികൂടാനുള്ള ദൗത്യം വഴിക്കടവ് ഇന്‍സ്‌പെക്ടര്‍.പി.അബ്ദുള്‍ ബഷീറിനെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി പ്രതിയെ പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് വഴിക്കടവ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആണ് പിടിയിലായത് മാവോയിസ്റ്റ് അല്ല മറിച്ച് ഒരു പെരുങ്കള്ളന്‍ ആണെന്ന് മനസിലായത്.

  മരുത കെട്ടുങ്ങല്‍ സ്വദേശി കോലോത്തുപറമ്പന്‍ നിഷാബ് എന്ന ചെറിയ ഐല (30 ) ആയിരുന്നു പിടിയിലായത്. ഒരു കളവ് നടത്തിയ ശേഷം ഒളിവില്‍ കഴിയുക ആയിരുന്നു ഇയാള്‍. മുമ്പ് മലേഷ്യയില്‍ ആയിരുന്ന നിഷാബ് അവിടെ നിയമ ലംഘനം നടത്തിയതിന് ജയിലില്‍ ആയിരുന്നു.

  ക്വാലാലംപൂര്‍ ജയിലിലായിരുന്നു നിഷാബ് . മകന്‍ ജയിലിലായത് കാരണം പട്ടിണിയിലായ കുടുംബത്തിന്റെ അവസ്ഥ വിശദീകരിച്ച് നിഷാബിന്റെ പിതാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു.ഇങ്ങനെ അയച്ച അഭ്യര്‍ത്ഥനകള്‍ ചില സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ വഴിയുള്ള സഹായാഭ്യര്‍ത്ഥനകള്‍ക്ക് പുറമെ പൗര സംഘടനാ പ്രവര്‍ത്തകര്‍ മലേഷ്യയില്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് നിഷാബിനെ ജയില്‍ മോചിതനാക്കിയത്. പിന്നീട് സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്തു.

  ഇങ്ങനെ ഏഴ് മാസം മുമ്പ് നാട്ടിലെത്തിയ നിഷാബ് പിന്നീട് ആഡംബര ജീവിതത്തിനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുമായി ചേര്‍ന്ന് മോഷണവും പിടിച്ചുപറിയും തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പിടിക്കപ്പെട്ട് തിരൂരില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി.

  Also Read- കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന

  പിന്നീട് എറണാകുളത്തിനും ഗോവക്കും ഇടയില്‍ ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിച്ചു.പണവും ഫോണും മോഷ്ടിച്ച ആ കേസിലെ കൂട്ടുപ്രതി റയില്‍വെ പോലീസിന്റെ പിടിയിലായതോടെയാണ് നിഷാബ് വനമേഖലയില്‍ എത്തി ഒളിവില്‍ കഴിയാന്‍ തുടങ്ങിയത് .

  Also Read- പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത

  മരുതയിലെ വീട്ടില്‍ കോഴിക്കോട് നിന്നും റെയില്‍വെ പോലീസ് പല പ്രാവശ്യം തേടിയെത്തി യെങ്കിലും പിടികൂടാനായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ വഴിക്കടവ് പൊലീസ് കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി.ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണക്കേസില്‍ നിഷാബിന് പങ്കുള്ളതായി റെയില്‍വെ പോലീസ് കണ്ടെത്തിയിരുന്നു.

  അടുത്തിടെ കര്‍ണാടക ഉടുപ്പിയില്‍ നേത്രാവതി എക്‌സ്പ്രസ്സ് ട്രയിനില്‍ നിന്നും ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള ബാഗ് മോഷണം പോയിരുന്നു . ആറ് ലക്ഷം രൂപ മൂല്യം വരുന്ന സാധനങ്ങള്‍ ആണ് അന്ന് ആരോഗ്യ പ്രവര്‍ത്തകക്ക് നഷ്ടമായത്.ഈ കേസിലും നിഷാബിന് പങ്കുള്ളതായി റയില്‍വെ പോലീസ് സംശയിക്കുന്നുണ്ട്.

  സ്പഷ്യല്‍ സ്‌ക്വാഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍. എം .അസ്സൈനാര്‍ , സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിലാഷ് കൈപ്പിനി , ആസിഫ് അലി , നിബിന്‍ ദാസ് , ജിയോ ജേക്കബ്, പ്രശാന്ത് കുമാര്‍. എസ് , റിയാസ് ചീനി , അബൂബക്കര്‍ നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
  Published by:Karthika M
  First published: