• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഷിധിൻ വധം: ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം; പ്രതികളിൽ മൂന്നുപേർ സിഒടി നസീർ അക്രമ കേസിലും ഉൾപ്പെട്ടവർ

2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

news18
Updated: August 14, 2019, 2:56 PM IST
ഷിധിൻ വധം: ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം; പ്രതികളിൽ മൂന്നുപേർ സിഒടി നസീർ അക്രമ കേസിലും ഉൾപ്പെട്ടവർ
court
news18
Updated: August 14, 2019, 2:56 PM IST
കണ്ണൂർ: തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ജീവപര്യന്തം ലഭിച്ച ഒമ്പത് പ്രതികളിൽ മൂന്നുപേർ സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലും ഉൾപ്പെട്ടവരാണ്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊളശ്ശേരിയിലും പാറക്കെട്ട് ഭാഗത്തുമുള്ള യുവാക്കള്‍ തമ്മിൽ ഉണ്ടായ വൈരം പരസ്പരം ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇതോടെ, വീടാക്രമണം, ബേക്കറി തകര്‍ക്കല്‍ എന്നിവയ്ക്കും നാട് സാക്ഷിയായി. കൊളശ്ശേരി അയോധ്യ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് ഷിധിന്‍ അടിയേറ്റ് മരിക്കുന്നത്.

ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ വ്യാജ ഐഡി; നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

കൊളശ്ശേരിയിലെ ബ്രിട്ടോ, നിഖില്‍രാജ്, കളരി മുക്കിലെ എം.ധീരജ്, ദില്‍നേഷ്, സി.കെ. നിഹാല്‍, ചെറിയാണ്ടി മിഥുന്‍, കെ.അമല്‍ കുമാര്‍, വി.കെ.സോജിത്ത്, അമല്‍ എന്ന ഡാഡു എന്നിവരായിരുന്നു കുറ്റാരോപിതര്‍. തലശേരിയില്‍ സി.ഐ ആയിരുന്ന വി.കെ.വിശ്വംഭരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ വി.ജെ. മാത്യുവും പ്രതിഭാഗത്തിനായി അഡ്വ.സി.കെ.ശ്രീധരന്‍, അഡ്വ.ഷാനവാസ് എന്നിവരുമാണ് ഹാജരാവുന്നത്.

First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...