കഞ്ചിക്കോട് മൃതദേഹം തടഞ്ഞുവെച്ച് നടത്തിയ പ്രതിഷേധം; ഒമ്പത് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഐ.ഐ.ടി.ക്കു സമീപം റെയിവേ ട്രാക്കിൽ മൂന്ന് ഇതര സംസ്ഥാന തൊലാളികൾ തീവണ്ടിതട്ടി മരിച്ചത്.

News18 Malayalam | news18-malayalam
Updated: August 10, 2020, 1:20 PM IST
കഞ്ചിക്കോട് മൃതദേഹം തടഞ്ഞുവെച്ച് നടത്തിയ പ്രതിഷേധം; ഒമ്പത് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
അറസ്റ്റിലായവർ
  • Share this:
പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികൾ തീവണ്ടിതട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  പൊലീസിനെ അക്രമിച്ചെന്ന കേസിൽ ഒൻപത് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

ബിഹാർ ചമ്പാരൻ സ്വദേശികളായ മുകുരാധൻ റാം (31), ശരബ്ജിത് റാം (23), ബിപിൻ റാം (20), ഭൂലൻ റാം (29), ഉമേഷ് പട്ടേൽ (49), മഞ്ജീത്ത് റാം (22), നഞ്ചൻ പണ്ഡിറ്റ് (21), ബ്രിജേഷ് റാം (36), ഓം പ്രകാശ് റാം (22) എന്നിവരാണ് അറസ്റ്റിലായത്.

You may also like:ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഐ.ഐ.ടി.ക്കു സമീപം റെയിവേ ട്രാക്കിൽ മൂന്ന് ഇതര സംസ്ഥാന തൊലാളികൾ തീവണ്ടിതട്ടി മരിച്ചത്. ഐ.ഐ.ടി.യിലെ നിർമാണ ജോലിക്കായെത്തിയ ജാർഖണ്ഡ് സ്വദേശികളായ അരബിന്ദ് കുമാർ (23), കനായി വിശ്വകർമ്മ (21), ഹരി ഓം കുനാൽ (25) എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് അതിഥി തൊഴിലാളികൾ രംഗത്തെത്തുകയായിരുന്നു. ഹരിയോം കുനാലിന്റെ മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധ സമരം നടത്തിയ തൊഴിലാളികൾ സ്ഥലത്തെത്തിയ പോലീസിനെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥരെയും കല്ലെറിയുകയും ആംബുലൻസ് തകർക്കുകയും ചെയ്തെന്നാണ് കേസ്.

തുടർന്ന് സംഭവത്തിന്റെ പിറ്റേ ദിവസമാണ് വൻ പൊലീസ് സന്നാഹത്തോടെ മൃതദേഹം മാറ്റിയത്. സംഭവത്തിൽ അക്രമം നടത്തിയ അതിഥി തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പാലക്കാട് ഡിവൈഎസ്പി മനോജ് കുമാർ പറഞ്ഞു.
Published by: Naseeba TC
First published: August 10, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading