നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു

  റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു

  സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  baby death

  baby death

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞു മരിച്ചു. ആലപ്പുഴ പാണവള്ളിയിൽ ആനന്ദശേരി വീട്ടിൽ വിപിൻ ലാലിന്റെയും കൃഷ്ണയുടെയും മകൻ ഒമ്പതുമാസക്കാരൻ ആഷ്മീൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധവശാൽ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

   Also Read-'24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു'; ലൂസിഫറിന്റെ ആദ്യ ദിനങ്ങളെപ്പറ്റി പൃഥ്വി

   കുരു തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ശ്വാസ്സതടസ്സം അനുഭവപ്പെട്ടപ്പോൾ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയോടെ.

   (അത്യധികം സ്വാദിഷ്ടമായ റമ്പൂട്ടാൻ ഫലങ്ങൾ അത്യന്ത്യം പോഷകസമ്പുഷ്ടമാണ്. ചുവന്ന നിറത്തിൽ നാരുകളുള്ള പുറന്തോടുള്ള റമ്പൂട്ടാൻ ഔഷധമായും ഉപയോഗിക്കാറുണ്ട്. റമ്പൂട്ടാന്റെ കുരുവിനും അത്യാവശ്യം വലിപ്പമുണ്ട്).

   First published:
   )}