കൊച്ചി: മരടിലെ കൂടുതൽ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു. 9 ഫ്ളാറ്റ് ഉടമകൾക്ക് ഇപ്പോൾ വിതരണം ചെയ്യുക. ഫ്ളാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും. ട്രഷറി നിയന്ത്രണങ്ങൾ ഒന്നും ഇതിന് ബാധകമാവരുതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ തീരുമാനം.
60 കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി ഇതുവരെ സർക്കാർ വിതരണം ചെയ്തത്. മരടിൽ പൊളിച്ച ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം വീതം നൽകാൻ സുപ്രീം കോടതിയാണ് സർക്കാരിനോട് നിർദ്ദേശിച്ചത്. നിശ്ചിത മാനദണ്ഡപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ റിട്ട. ജഡ്ജി കെ ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചു. കമ്മിറ്റിക്ക് ലഭിച്ച അപേക്ഷകളിൽ പണം അനുവദിക്കാൻ ശുപാർശ നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ഘട്ടം ഘട്ടമായാണ് പണം അനുവദിച്ചത്.
Also read:
മരടിലെ മാലിന്യ നീക്ക നടപടികൾ ആരംഭിച്ചു; കോൺക്രീറ്റ് പൊടിച്ച് തുടങ്ങിനഷ്ടപരിഹാരം ഇനിയും കിട്ടാത്തവർകോടതി തീരുമാനം വന്ന് 4 ആഴ്ചക്കകം പണം അനുവദിക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും 13 ലധികം കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നഷ്ടപരിഹാരം വൈകുന്നതിനെതിരെ ഫ്ളാറ്റ് ഉടമകൾ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം ഔദാര്യമല്ല, അവകാശമാണെന്നാണ് കോടതി സർക്കാരിനെ അറിയിച്ചത്.
അതേസമയം രേഖകളിൽ അവ്യക്തതയുള്ളവർക്ക് മാത്രമെ ഇനി പണം നൽകാനുള്ളൂ എന്നാണ് സർക്കാർ നിലപാട്. നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ പലരും കൃത്രിമ രേഖയുണ്ടാക്കിയെന്ന് നഷ്ടപരിഹാരം നിശ്ചയിക്കുള്ള കമ്മിറ്റി തന്നെ വിലയിരുത്തുന്നു. വിൽപന നടക്കാത്ത ഫ്ളാറ്റുകൾ വിൽപന നടന്നുവെന്ന് രേഖയുണ്ടാക്കി കമ്മിറ്റിക്ക് അപേക്ഷ ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.