കടവൂർ ജയൻ വധം: BJP മുൻ നേതാവിനെ വധിച്ച കേസിൽ 9 RSSകാർക്ക് ജീവപര്യന്തം കഠിനതടവ്

ജാമ്യം റദ്ദാക്കിയതോടെ ഒളിവിലായിരുന്ന പ്രതികൾ ഇന്ന് രാവിലെയാണ് പോലീസിൽ കീഴടങ്ങിയത്

News18 Malayalam | news18-malayalam
Updated: February 10, 2020, 3:51 PM IST
കടവൂർ ജയൻ വധം: BJP മുൻ നേതാവിനെ വധിച്ച കേസിൽ 9 RSSകാർക്ക് ജീവപര്യന്തം കഠിനതടവ്
kadavoor jayan
  • Share this:
കൊല്ലം: ആര്‍എസ്എസ് നേതാവ് കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളെയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരു ലക്ഷം വീതം പിഴയും ഒടുക്കണം. ജാമ്യം റദ്ദാക്കിയതോടെ ഒളിവിലായിരുന്ന പ്രതികൾ ഇന്ന് രാവിലെയാണ് പോലീസിൽ കീഴടങ്ങിയത്.

ഫെബ്രുവരി രണ്ടിന് കുറ്റക്കാരെന്ന്  കോടതി കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ പോയ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഇന്ന് പുലർച്ചെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നീതിന്യായ ചരിത്രത്തിലെ തന്നെ സങ്കീർണ സാഹചര്യമാണ് കേസിൽ നേരത്തെയുണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയ സംഭവം അത്യപൂർവമാണ്. പ്രതികളുടെ അസാന്നിധ്യം കാരണം വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിവച്ചു.

Also read:പയ്യന്നൂരിൽ യൂസ്ഡ് കാർ ഷോറൂമിലെ വാഹനങ്ങൾ അടിച്ചു തകർത്തു

പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യം നിന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. 14 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ. പതിനൊന്ന് മണിയോടെ ജില്ലാ അഡിഷണൽ സെഷൻ കോടതിയിൽ പ്രതികളെ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന് എല്ലാ പ്രതികളും മറുപടി നൽകിയതോടെ കോടതി ശിക്ഷ പറഞ്ഞു. 9 പേർക്കും ജീവപര്യന്തം കഠിന തടവ്. ഒരുലക്ഷം രൂപ വീതമുള്ള പിഴത്തുക ജയന്റെ കുടുംബത്തിന് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

ക്രൂരമായ കൊലപാതകത്തിൽ കുറ്റവാളികൾ ദയ അർഹിക്കുന്നില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു. 2012 ലായിരുന്നു കടവൂർ ക്ഷേത്രം ജംഗ്ഷനിൽ പട്ടാപ്പകൽ ജയനെ വെട്ടികൊലപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസം മൂലം ആർഎസ്എസ് വിട്ടതിന്റെ പകയായിരുന്നു കൊലക്ക് പിന്നിൽ. ജഡ്ജിയെ മാറ്റണമെന്നതടക്കമുള്ള മൂന്നു ഹർജികൾ ഹൈക്കോടതി തള്ളിയതിന് ശേഷമാണ് കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.
First published: February 10, 2020, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading