തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. ഒന്‍പത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നപ്പോള്‍ വയനാട്ടില്‍ മത്സരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ്. മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയും ഇത്തവണ ഉയര്‍ന്നു.
ഇരുവര്‍ക്കും പിന്നാലെ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ (1,93,273), ആലത്തൂരില്‍ രമ്യ ഹരിദാസ് (1,58,968), ചാലക്കുടിയില്‍ ബെന്നി ബെഹന്നാന് (1,32,274), എറണാകുളത്ത് ഹൈബി ഈഡന് (1,69,153), ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് (1,71,053), കോട്ടയത്ത് തോമസ് ചാഴിക്കാടന് (1,06,259) കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് (1,48,856) എന്നിവരുടെ ലീഡും ആറക്കം കടന്നു.
Also Read: ഭൂരിപക്ഷത്തിൽ റെക്കോഡ് രാഹുലിന്; രണ്ടാം സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി
വെറും 11 വോട്ടുകള്‍ക്ക് ഒരു ലക്ഷത്തിന്റെ ലീഡ് നഷ്ടമായ തിരുവനന്തപുരത്തെ ശശി തരൂറും ഈ പട്ടികയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. നൂറു ശതമാനവും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ (99,989) വോട്ടുകളുടെ ലീഡാണ് ശശി തരൂറിന് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് ഇവിടെ രണ്ടാമതെത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 16 ഇടങ്ങളില്‍ മാത്രമായിരുന്നു ഒന്നാമതെത്താന്‍ കഴിഞ്ഞത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ലും യുഡിഎഫാണ് ഒന്നാമതെത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഇത്തവണ നേരിടേണ്ടി വന്നത്. എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനും ബിജെപിയ്ക്കും പുറകില്‍ മൂന്നാമതാണ് എല്‍ഡിഎഫിന്റെ സ്ഥാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.