ഇതിനിടയില്‍ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍ ഫൈസലിന്റേത് ചെറിയ പോറല്‍മാത്രമായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. വേനലവധിയായതിനാല്‍ രണ്ടുമാസത്തോളം അച്ഛന് സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ വീട്ടില്‍ തിരിച്ചെത്തിയ ഫൈസല്‍ പനിയും അസ്വസ്ഥതയും പ്രകടമാക്കി.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയില്‍ കഴിയവേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ഇടയ്ക്കാട് സെന്റ് തോമസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
Attappadi Infant Death| അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം പൊലിയുന്ന അഞ്ചാമത്തെ ജീവൻ
പാലക്കാട് (Palakkad) അട്ടപ്പാടിയില്‍ (Attappadi) വീണ്ടും ശിശുമരണം (Infant Death). മൂന്നുദിവസം പ്രായമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്- കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ചില്‍ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മേട്ടുവഴിയില്‍ മരുതന്- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് മാര്‍ച്ച് 21ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശു മരിച്ചിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
ഇതിന് മുന്‍പ് ഒരുവയസ്സിനും രണ്ടു വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.