തിരുവനന്തപുരം: ഒന്‍പത് വയസുകാരന് കുളത്തില്‍ വീണ് മരിച്ചു. മുഹമ്മദ് ഷായുടെ മകന് മുഹമ്മദ് ഫര്ഹാന് (9) ആണ് മരിച്ചത്. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം.
കൂട്ടുകാരുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം. കാല് വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.
Drown | കാസര്‍കോട് പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്നു പേര് ഒഴുക്കില്‍പ്പെട്ടു; വിദ്യാര്‍ഥി മരിച്ചു
കാസര്‍കോട്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍ വിദ്യാര്‍ഥിയായ മനീഷ് (16) മുങ്ങി മരിച്ചതായാണ് വിവരം.A
കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക സ്വദേശികളായ പത്തുപേര്‍ വൈകീട്ടോടെയാണ് തോണിക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയത്.
Food Poison| ചിക്കൻ മന്തിയിൽ നിന്ന് ഭക്ഷ്യ വിഷബാധ; മലപ്പുറത്ത് 8 പേർ ചികിത്സതേടി; ഹോട്ടൽ അടപ്പിച്ചു
മലപ്പുറം (Malappuram) വേങ്ങരയിൽ (Vengara) ഭക്ഷ്യവിഷബാധയെ (Food Poison)തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 8 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ആശുപത്രി വിട്ടു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.