തൃശൂര്‍: കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും(Diarrhea and vomiting) ബാധിച്ച് മരിച്ചു(Death). ഭക്ഷ്യവിഷബാധയെന്ന്(Food Poison) സംശയമുണ്ട്. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്. ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുത്തിരുന്നു.
ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും ആശുപത്രിയിലില്ല. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഭക്ഷണം എത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടങ്ങി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിക്കുമ്പോള്‍ അവശനിലയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീം പറഞ്ഞു.
ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തും. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍സിയ.അമ്മ: സെറിന്‍. സഹോദരി: ആസ്മി. സംസ്കാരം ചൊവ്വാഴ്ച കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയില്‍.
Drowned | വാമനപുരം നദിയിൽ വിദ്യാർഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ
തിരുവനന്തപുരം: വാമനപുരം നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി പുനലൂര്‍ സ്വദേശി ശബരിയാണ് (21) അപകടത്തില്‍ മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കുളിക്കുന്നതിനിടയില്‍ നദിയുടെ മദ്ധ്യഭാഗത്തേക്കു നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.
വെള്ളത്തില്‍ താഴ്ന്ന ശബരിയെ നാട്ടുകാര്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമനസേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് മൃദദേഹം കണ്ടെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.