നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mother Beaten for Property | സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്നുകാരിയായ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മക്കള്‍

    Mother Beaten for Property | സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്നുകാരിയായ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മക്കള്‍

    മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടി പിടിക്കുകയും ചെയ്തു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കണ്ണൂര്‍ : സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്ന് വയസ്സു പ്രായമുള്ള അമ്മയെ മക്കള്‍ ക്രൂരമായി മര്‍ദിച്ചു. മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയാണ് മക്കളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

      കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. പത്ത് മക്കളാണ് മീനാക്ഷിയമ്മയ്ക്കുള്ളത്. അതില്‍ മൂന്ന് പേര്‍ നേരത്തെ തന്നെ മരിച്ചിരുന്നു. മരിച്ചു പോയ മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദിച്ചത്.

      മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടി പിടിക്കുകയും ചെയ്ത ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയായിരുന്നു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിച്ചു.

      മക്കളുടെ മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. മക്കള്‍ ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നതും മീനാക്ഷിയമ്മയോടുള്ള സംഭാഷണവും മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.

      മീനാക്ഷിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.

      പൊക്കിള്‍ക്കൊടി പോലും മുറിക്കാതെശിശു; രക്ഷയായി പ്രസവിച്ച് കിടന്ന നായ

      വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിന്(New born baby) രക്ഷയായി പ്രസവിച്ച് കിടന്ന നായ(Dog). തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ. ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

      നായക്കുട്ടികളുടെ കൂടെയായിരുന്ന കുഞ്ഞിനെ അമ്മനായയാണ് സംരക്ഷിച്ചതെന്നും കുട്ടിയെ പരിക്കുകളൊന്നുമില്ലാതെയാണ് കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

      Also read- നായ്ക്കള്‍ കുഞ്ഞിനെ കൊന്നു; 250 നായക്കുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങന്മാരുടെ ക്രൂരപ്രതികാരം

      ബാലവകാശ കമ്മീഷന്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചു. എന്നാല്‍ മാതാപിതാക്കളെ കണ്ടെത്തിയാലും കുട്ടിയെ ഇവര്‍ക്ക് വിട്ടുനല്‍കില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
      Published by:Karthika M
      First published: